city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആബിദ് വധം: കുടുംബാംഗങ്ങളും പാര്‍ട്ടി നേതാക്കളും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.12.2014) എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ തളങ്കര നുസ്രത്ത് റോഡിലെ സൈനുല്‍ ആബിദി (22) ന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം ത്വരിതപ്പെടുത്തണമെന്നും മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് ആബിദിന്റെ പിതാവും ബന്ധുക്കളും പാര്‍ട്ടി നേതാക്കളും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി തിങ്കളാഴ്ച രാവിലെ ജില്ലയിലെത്തിയ മുഖ്യമന്ത്രിയെ കാഞ്ഞങ്ങാട് ഗവ. ഗസ്റ്റ് ഹൗസില്‍ സന്ദര്‍ശിച്ചാണ് ആബിദിന്റെ പിതാവ് കെ.എ. മുഹമ്മദ് കുഞ്ഞിയും സഹോദരീ ഭര്‍ത്താവും സഹോദരനും എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി എ.എച്ച്. മുനീര്‍, ജില്ലാ കമ്മിറ്റി അംഗം ഖാദര്‍ അറഫ എന്നിവരും നിവേദനം നല്‍കിയത്.

പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കേസ് അന്വേഷണം നേരായ രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി അവരെ അറിയിച്ചു. കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേസിന്റെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമായ രീതിയിലായിരുന്നില്ലെന്നും ഇതു വരെ അറസ്റ്റിലായ മൂന്നു പ്രതികള്‍ കൊലയുമായി നേരിട്ട് ബന്ധമുള്ളവരല്ലെന്നും മുഖ്യപ്രതികള്‍ പിടിയിലായിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്.

ഇതു വരെയുള്ള അനുഭവങ്ങള്‍ വെച്ച് നോക്കുമ്പോള്‍ മിക്ക കൊലപാതക കേസുകളിലും പ്രതികള്‍ നിയമത്തിന്റെ പഴുതുപയോഗിച്ച് രക്ഷപ്പെടുന്ന കാഴ്ചയാണ് കാണുന്നതെന്നും ആബിദ് വധക്കേസില്‍ അങ്ങനെയുണ്ടാകാന്‍ പാടില്ലെന്നും നിവേദക സംഘം മുഖ്യമന്ത്രിയോട് പറഞ്ഞു. കേസന്വേഷണം തികച്ചും കുറ്റമറ്റ രീതിയില്‍ നടത്തി മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആബിദ് വധം: കുടുംബാംഗങ്ങളും പാര്‍ട്ടി നേതാക്കളും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: 
സൈനുല്‍ ആബിദ് വധം: യുവാവ് പോലീസ് പിടിയില്‍
സൈനുല്‍ ആബിദ് വധം: കൊലയാളികള്‍ക്ക് സഹായം ചെയ്ത് കൊടുത്ത മൂന്നു പേര്‍ അറസ്റ്റില്‍

ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി




Keywords: Kasaragod, Kerala, Police, Kanhangad, Oommen Chandy, Abid murder: family members and party leaders meet CM.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia