അഭിലാഷ് വധം: അന്വേഷണം സി.ബി.ഐക്ക് വിടുക- യുവമോര്‍ച്ച സായാഹ്ന ധര്‍ണ 10ന്
Aug 8, 2015, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 08/08/2015) അഭിലാഷ് വധം സി.ബി.ഐ അന്വേഷിക്കുക, കുടുംബത്തിന് 10 ലക്ഷം ധനസഹായം അനുവദിക്കുക, സര്‍ക്കാറിന്റെ വര്‍ഗീയ നിലപാട് അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച 10ന് വൈകുന്നേരം നാല് മണിക്ക് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ ധര്‍ണ നടത്തും. മീനാപ്പീസ് കടപ്പുറത്തെ അഭിലാഷ് എന്ന പത്താം ക്ലാസുകാരന്റെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് കൈമാറാന്‍ തയ്യാറാകണമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ആര് സുനില്‍ പറഞ്ഞു.
ഫഹദിന്റെ കൊലപാതകം ഉപയോഗിച്ച് ജില്ലയില്‍ വര്‍ഗീയ കലാപം നടത്താനുള്ള സി.പി.എമ്മിന്റെ നീക്കം പൈശാചികവും അംഗീകരിക്കാന്‍ പറ്റാത്തതുമാണ്. സമാനരീതിയിലാണ് കൊലചെയ്യപ്പെട്ട ഇരുവരുടെയും കുടുംബം. ഇതില്‍ അഭിലാഷിന്റെ കുടുംബത്തിനുമാത്രം പത്ത് ലക്ഷം അനുവദിക്കാത്തത് സര്‍ക്കാറിന്റെയും ജനപ്രതിനിധികളുടെയും ഭൂരിപക്ഷ വിരുദ്ധ നിലപാടാണ്. ഇത് അംഗീകരിക്കാന്‍ സാധ്യമല്ല. ഇതിനെതിരെ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടു പോകും. ഇതിന്റെ തുടക്കമായിട്ടാണ് ധര്‍ണ സംഘടിപ്പിക്കുന്നതെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ആര് സുനില്‍ പറഞ്ഞു.
Keywords : Murder, Student, Kasaragod, Kanhangad, CBI, Investigation, Yuvamorcha, Protest, Abhilash Murder.
Advertisement: