അഭിലാഷ് വധം: 400 ഫോണുകളിലെ കോളുകള്‍ പരിശോധിച്ചു
Nov 22, 2014, 12:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.11.2014) ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10ാം തരം വിദ്യാര്‍ത്ഥിയും മീനാപ്പീസ് കടപ്പുറത്തെ മത്സ്യത്തൊഴിലാളി സുരേഷിന്റെ മകനുമായ അഭിലാഷിന്റെ കൊലയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ്, 400 ഫോണുകളിലേക്കു വന്നതും പോയതുമായ കോളുകള്‍ പരിശോധിച്ചു.
ഹൊസ്ദുര്‍ഗ് കടപ്പുറത്തും പരിസരങ്ങളിലും താമസിക്കുന്നവരും കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ രണ്ട് വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടുന്നവരുമായ ആളുകളുടെ ഫോണുകളാണ് പരിശോധിച്ചത്. അഭിലാഷിന്റെ കൊല നടന്നതു മുതല്‍ രണ്ട് സഹപാഠികളെ അറസ്റ്റു ചെയ്തതുവരെയുള്ള സമയങ്ങളില്‍ വന്നതും പോയതുമായ കോളുകളാണ് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചത്.
കൊലയില്‍ വേറേയും ആളുകള്‍ ഉണ്ടെന്നും പ്രണയം മാത്രമല്ല കൊലയിലേക്കു നയിച്ചതെന്നും ഉള്ള നാട്ടുകാരുടെ ചൂണ്ടിക്കാട്ടലുകള്‍ കണക്കിലെടുത്താണ് കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നത്. അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ വാങ്ങി നുണ പരിശോധനയ്ക്കു വിധേയമാക്കാനും പോലീസ് ഉദ്ദേശിക്കുന്നു. അഭിലാഷിന്റെ ബന്ധുക്കളും നാട്ടുകാരും സംഘടനകളും ഉന്നയിക്കുന്ന ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഹൊസ്ദുര്‍ഗ് സി.ഐ. ടി.പി. സുമേഷ് വ്യക്തമാക്കിയിട്ടുണ്ട്.
Also Read:
ഇന്ത്യ സന്ദര്‍ശനത്തില്‍ ഒബാമ കശ്മീര്‍ വിഷയം ഉന്നയിക്കണം: നവാസ് ഷെരീഫ്
Keywords: Kasaragod, Kanhangad, Kerala, mobile, Mobile Phone, Mobile tower, Police, Phone-call, Student, Abhilash murder: 400 phone calls inspected.
Advertisement: