അഭിലാഷിന്റെ മരണം: ദൂരുഹതയുടെ ചുരുളുകള്‍ ഇനിയും ബാക്കി
Nov 20, 2014, 10:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.11.2014) മീനാപ്പിസ് കടപ്പുറത്തെ അഭിലാഷ് സഹപാഠികളുടെ കൈകളാല്‍ കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞെങ്കിലും ദൂരുഹത പൂര്‍ണമായും വിട്ടൊഴിയുന്നില്ല. മരണത്തെക്കുറിച്ച് നാട്ടുക്കാര്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് മറുപടി പറയാനാവാതെ കുഴങ്ങുകയാണ് പോലീസ്.
പതിനേഴുകാരനായ അഭിലാഷിനെ കോമ്പസ് കൊണ്ട് കുത്തി പരിക്കേല്‍പിക്കുകയും പിന്നീട് വെള്ളത്തില്‍ തള്ളിയിട്ടെന്നും വെള്ളക്കെട്ടില്‍ നിന്നും കയറാന്‍ ശ്രമിച്ച അഭിലാഷിനെ സഹപാഠി കരയിലിരുന്നുകൊണ്ട് ചുമലില്‍ പിടിച്ച് താഴ്ത്തിയെന്നുമാണ് പോലീസ് പറയുന്നത്. കടല്‍ത്തിരമാലകളില്‍ നീന്തിത്തുടിച്ച് വളര്‍ന്ന അഭിലാഷിന് എത്തിപ്പിടിച്ചുള്ള സഹപാഠിയുടെ കൈകളെ തള്ളി നീക്കി മറുകരയിലേക്ക് നീന്തി കയറാനുള്ള ശേഷിയില്ലേ എന്നാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന പ്രധാന സംശയം.
വെള്ളക്കെട്ടില്‍ രണ്ടുമണിക്കൂറിലേറെ തിരഞ്ഞിട്ടും ലഭിക്കാത്ത മൃതദേഹം മണിക്കൂറുകള്‍ക്കുശേഷം വെള്ളത്തില്‍ പൊങ്ങികിടന്നതായുമായും ബന്ധപ്പെട്ട് നാട്ടുകാര്‍ തുടക്കത്തില്‍ത്തന്നെ സംശയവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ കണ്ണിലും പുരികത്തിലുമുണ്ടായ മുറിപ്പാടുകള്‍ ഞണ്ടുകളും മീനുകളും ആക്രമിച്ചുണ്ടായതാണെന്ന് പോലീസ് നിഗമനത്തെ ഖണ്ഡിച്ചുകൊണ്ട് കോമ്പസ് കൊണ്ട് പോറിയതാണെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും അത്തരത്തിലൊരു അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകാത്തതും നാട്ടുകാരെ ആദ്യഘട്ടത്തില്‍ പ്രകോപിതരാക്കിയിരുന്നു.
കണ്ണിനുതാഴെ ഒരു തവണ കുത്തിയെന്നാണ് പ്രതികള്‍ മൊഴി നല്‍കിയതെങ്കിലും ഒരുപാട് പോറലുകള്‍ കണ്ണിനുതാഴെയുള്ളതും നാട്ടുക്കാരുടെ ഇപ്പോഴത്തെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. എന്തൊക്കെയായാലും സമഗ്രമായ ഒരന്വേഷണം വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മീനാപ്പിസ് കടപ്പുറത്തെ ജനങ്ങള്‍.
Related News:
കാണാതായ 10-ാം തരം വിദ്യാര്‍ത്ഥി പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം
വിദ്യാര്‍ത്ഥിയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം: പി. കരുണാകരന്‍ എം.പി
സ്‌കൂള്‍ വിട്ടു മടങ്ങിയ അഭിലാഷിനു എന്താണു സംഭവിച്ചത്, ഞെട്ടല്‍ മാറാതെ നാട്
അഭിലാഷ് മുങ്ങി മരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ്; സര്‍ജന്‍ സ്ഥലം പരിശോധിച്ചു
അഭിലാഷിന്റെ ദുരൂഹ മരണം: നാട്ടുകാരുടെ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി
അഭിലാഷിന്റെ മരണം കൊലപാതകം: 2 സഹപാഠികള്‍ അറസ്റ്റില്‍
Keywords: Kasaragod, Kerala, Murder, Kanhangad, Friend, Injured, Police, Natives, Abhilash death: police investigation tightens.
Advertisement: