അഭിലാഷ് മുങ്ങി മരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ്; സര്‍ജന്‍ സ്ഥലം പരിശോധിച്ചു
Nov 16, 2014, 15:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.11.2014) ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10-ാം തരം വിദ്യാര്‍ത്ഥി അഭിലാഷ് (15) മുങ്ങി മരിച്ചതാകാനാണ് സാധ്യതയെന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലും, പോലീസ് സര്‍ജന്‍ എസ്. ഗോപാലകൃഷ്ണപ്പിള്ള സ്ഥലത്ത് നടത്തിയ പരിശോധനയിലും കണ്ടെത്തിയതായി ഹൊസ്ദുര്‍ഗ് സി.ഐ ടി.പി സുമേഷ് പറഞ്ഞു.
പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് കിട്ടിയതിന് ശേഷമേ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അഭിലാഷിന്റെ മുഖത്തുണ്ടായിരുന്ന മുറിവ് മീനോ, ഞണ്ടോ കടിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു. അബദ്ധത്തില്‍ വീണോ, ചാടിയോ ആകാം അഭിലാഷ് മുങ്ങി മരിച്ചത്. ഇക്കാര്യം ഉറപ്പിച്ച് പറയാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌കൂളിലേക്ക് ചിലപ്പോള്‍ കുഴിയുടെ അരികിലുള്ള കുറുക്കുവഴിയിലൂടെ അഭിലാഷ് പോകാറുണ്ട്. വെള്ളിയാഴ്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വെള്ളക്കെട്ടിന് അരികിലൂടെയുള്ള കുറുക്കുവഴിയിലൂടെ പോകുമ്പോള്‍ വീണ് മുങ്ങി മരിച്ചതാകാമെന്നാണ് പോലീസ് സര്‍ജന്‍ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ മനസിലായത്. അഭിലാഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച രാത്രി നാട്ടിലെത്തിച്ച് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
ശനിയാഴ്ച രാവിലെയാണ് അഭിലാഷിന്റെ മൃതദേഹം കുശാല്‍ നഗര്‍ പോളിടെക്‌നിക്കിനടുത്ത പൂഴിയെടുത്തതിനെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടില്‍ കണ്ടത്. വെള്ളിയാഴ്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് മടങ്ങിയ അഭിലാഷ് വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരച്ചിലില്‍ അഭിലാഷിന്റെ ബാഗും ചെരിപ്പും കുശാല്‍ നഗര്‍ നിത്യാനന്ദ കോളജിനടുത്ത് കണ്ടെത്തി. തുടര്‍ന്ന് വെള്ളക്കെട്ടില്‍ പരിശോധന നടത്തിയെങ്കിലും അപ്പോള്‍ മൃതദേഹം കാണാന്‍ കഴിഞ്ഞില്ല.
മീനാപ്പീസ് കടപ്പുറത്തെ മത്സ്യത്തൊഴിലാളി സുരേഷന്റെയും മിനിയുടേയും മകനാണ് അഭിലാഷ്. കുട്ടിയുടെ മരണം സംബന്ധിച്ച ദുരൂഹത നാട്ടില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നാട്ടുകാരും ബന്ധുക്കളും ഉന്നയിക്കുന്ന സംശയങ്ങള്‍ കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്ന് സി.ഐ പറഞ്ഞു.
Related News:
കാണാതായ 10-ാം തരം വിദ്യാര്‍ത്ഥി പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം

സ്കൂള്‍ വിട്ടു മടങ്ങിയ അഭിലാഷിനു എന്താണു സംഭവിച്ചത്, ഞെട്ടല്‍ മാറാതെ നാട്
Keywords: Kanhangad, Death, Student, Police, Investigation, School, Abhilash, Abhilash dead: police surgeon visits the spot.
Advertisement: