ഗള്‍ഫ് വ്യാപാര പ്രമുഖന്റെ കൊല: അക്രമികളെത്തിയ കാറിന്റെ നമ്പര്‍ വ്യാജം
Aug 6, 2013, 22:36 IST
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ ഗള്‍ഫ് വ്യാപാര പ്രമുഖന്‍ എ.ബി.അബ്ദുല്‍ സലാം ഹാജിയുടെ (58) കൊലയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചെങ്കിലും യാതൊരു തുമ്പും ഇനിയും ലഭിച്ചില്ല. അക്രമികളെത്തിയതെന്ന് കരുതുന്ന മാരുതി എര്‍റ്റിഗ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് കരുതുന്നതായി കാസര്‍കോട് എസ്.പി തോംസണ്‍ ജോസ് വെളിപ്പെടുത്തി.
അക്രമി സംഘത്തില്‍ ആറു പേരാണുണ്ടായിരുന്നതെന്നും എസ്.പി പറഞ്ഞു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി തമ്പാന്റെ മേല്‍നോട്ടത്തില്‍ നീലേശ്വരം സി.ഐ സജീവനാണ് കേസിനെ കുറിച്ച് അന്വേഷണം നടത്തുന്നത്.
കെ.എല്‍ 60 രജിസ്‌ട്രേഷനുള്ള വെളുത്ത എര്‍റ്റിഗ കാര്‍ ഏതാനും ദിവസമായി തൃക്കരിപ്പൂരിലും വെള്ളാപ്പിലുമായി കറങ്ങിയിരുന്നതായാണ് പ്രദേശവാസികളില്‍ ചിലര്‍ പോലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തിവരുന്നത്. പ്രൊഫഷണല്‍ കവര്‍ചാ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
അക്രമികളെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചതായി കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി തമ്പാന്‍ അറിയിച്ചു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്തിവരുന്നുണ്ട്. പ്രതികള്‍ മൊബൈലുകള്‍ ഉപയോഗിക്കാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം.
വീട്ടിലെ നിരീക്ഷണ ക്യാമറ പ്രവര്‍ത്തന രഹിതമാക്കിയ സംഘം ക്യാമറയുടെ റെക്കോര്‍ഡിംഗ് സംവിധാനം അഴിച്ചെടുത്ത് ഡിസ്‌ക് കൊണ്ടു പോയിരുന്നു. ഇതെല്ലാം ഒരു പ്രൊഫഷണല്‍ സംഘത്തിന് മാത്രമെ കഴിയുകയുള്ളൂവെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. 22 ഓളം മുറികളുള്ള വീട്ടില്‍ സുപരിചിതരെ പോലെയാണ് അക്രമികള്‍ തിരച്ചില്‍ നടത്തിയത്. അബ്ദുല്‍ സലാം ഹാജിയുടെ പത്ത് വയസുകാരിയായ മകളെ ഭീഷണിപ്പെടുത്തിയാണ് മുറികളിലെ അലമാരകളെല്ലാം താക്കോലുപയോഗിച്ച് തുറന്നത്.
അക്രമികള്‍ക്ക് സലാം ഹാജിയെ നന്നായി അറിയാവുന്ന ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നുവോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് കേസ് അന്വേഷിക്കുന്ന നീലേശ്വരം സി.ഐ സജീവന്‍ പറഞ്ഞു. വീട്ടില്‍ നിന്നും എന്തെല്ലാം സാധനങ്ങളാണ് മോഷണം പോയിട്ടുള്ളതെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നും രണ്ടു ദിവസത്തിനുള്ളില്‍ ഇതിന്റെ വിവരം വ്യക്തമാകുമെന്നും ഡി.വൈ.എസ്.പി പറഞ്ഞു.
മുമ്പ് നടന്ന സമാനമായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ചിലരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. അക്രമികളെ കുറിച്ചുള്ള വിവരങ്ങള്‍ വീട്ടുകാരില്‍ നിന്ന് തന്നെയാണ് പോലീസ് ശേഖരിച്ചിരിക്കുന്നത്. മുഖംമൂടി ധരിച്ചിരുന്നതിനാല്‍ പ്രതികള്‍ ആരാണെന്ന് തിരിച്ചറിയാനും സാധിച്ചിട്ടില്ല.
2011 ജൂലൈ 21 ന് പുലര്‍ചെ തൃക്കരിപ്പൂര്‍ ഉദിനൂരിലെ റിട്ട. പ്രൊഫസര്‍ മനോഹരന്റെ വീട്ടിലും സമാനമായ കവര്‍ച നടന്നിരുന്നു. അന്ന് ഉദിനൂര്‍ റെയില്‍വേ ഗേയ്റ്റിന് സമീപത്തെ വീട്ടിലാണ് കൊള്ള നടന്നത്. മനോഹരനെയും വൃദ്ധമാതാവിനെയും വീട്ടില്‍ അതിക്രമിച്ച് കടന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഘം 16 പവന്‍ സ്വര്‍ണവും 20,000 രൂപയും കവര്‍ച ചെയ്ത് പ്രൊഫസറുടെ പുത്തന്‍ മാരുതി കാറുമായി രക്ഷപ്പെടുകയായിരുന്നു.
വൃദ്ധമാതാവിന്റെ കഴുത്തില്‍ കത്തിവെച്ച് കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാലയും കാതിലുണ്ടായിരുന്ന കമ്മലും പറിച്ചെടുക്കുകയായിരുന്നു. കാര്‍ പിന്നീട് പയ്യന്നൂര്‍ ബോയിസ് സ്‌കൂളിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കവര്‍ചക്കാരില്‍ ഒരാള്‍ മുഖംമൂടി ധരിച്ചിരുന്നു.
ഈ കേസിലെ പ്രതികളെ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പോലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് അബ്ദുല്‍ സലാം ഹാജിയുടെ വീട്ടിലും മുഖംമൂടി ധരിച്ച സംഘം കൊലയും കൊള്ളയും നടത്തിയത്. രണ്ടു സംഭവങ്ങള്‍ക്കും സമാനതകളുള്ളതായി പോലീസ് കരുതുന്നു. അന്ന് പ്രതികളില്‍ ഒരാളുടെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടിരുന്നു.
Photo: URUMEES TRIKARIPUR
Also Read: ബലിതര്‍പണത്തിനു പോയ അപ്പൂപ്പനും ചെറുമക്കളും വാഹനാപകടത്തില്‍ മരിച്ചു
Keywords: Murder, Car, Merchant, Kanhangad, Trikaripur, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
അക്രമി സംഘത്തില്‍ ആറു പേരാണുണ്ടായിരുന്നതെന്നും എസ്.പി പറഞ്ഞു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി തമ്പാന്റെ മേല്‍നോട്ടത്തില്‍ നീലേശ്വരം സി.ഐ സജീവനാണ് കേസിനെ കുറിച്ച് അന്വേഷണം നടത്തുന്നത്.
കെ.എല്‍ 60 രജിസ്‌ട്രേഷനുള്ള വെളുത്ത എര്‍റ്റിഗ കാര്‍ ഏതാനും ദിവസമായി തൃക്കരിപ്പൂരിലും വെള്ളാപ്പിലുമായി കറങ്ങിയിരുന്നതായാണ് പ്രദേശവാസികളില്‍ ചിലര്‍ പോലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തിവരുന്നത്. പ്രൊഫഷണല്‍ കവര്‍ചാ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
പ്രതികള്‍ ഡിസ്‌ക് അഴിച്ചു കൊണ്ടുപോയ സിസിടിവി റെക്കോര്‍ഡിംഗ് സിസ്റ്റം |
വീട്ടിലെ നിരീക്ഷണ ക്യാമറ പ്രവര്‍ത്തന രഹിതമാക്കിയ സംഘം ക്യാമറയുടെ റെക്കോര്‍ഡിംഗ് സംവിധാനം അഴിച്ചെടുത്ത് ഡിസ്‌ക് കൊണ്ടു പോയിരുന്നു. ഇതെല്ലാം ഒരു പ്രൊഫഷണല്‍ സംഘത്തിന് മാത്രമെ കഴിയുകയുള്ളൂവെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. 22 ഓളം മുറികളുള്ള വീട്ടില്‍ സുപരിചിതരെ പോലെയാണ് അക്രമികള്‍ തിരച്ചില്‍ നടത്തിയത്. അബ്ദുല്‍ സലാം ഹാജിയുടെ പത്ത് വയസുകാരിയായ മകളെ ഭീഷണിപ്പെടുത്തിയാണ് മുറികളിലെ അലമാരകളെല്ലാം താക്കോലുപയോഗിച്ച് തുറന്നത്.
ഉദിനൂരില്‍ നടന്ന കവര്‍ചാ കേസില്‍ പോലീസ് പുറത്തുവിട്ട രേഖാചിത്രം |