city-gold-ad-for-blogger

ആവിയില്‍ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 02/03/2015) കാഞ്ഞങ്ങാട് നഗരസഭാ മുന്‍ ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ അഡ്വ. എന്‍.എ. ഖാലിദിന്റെ പിതാവ് ആവിയില്‍ മുഹമ്മദ് കുഞ്ഞി ഹാജി (96) നിര്യാതനായി. വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.

ദീര്‍ഘകാലം ബാവനഗര്‍ ജുമാമസ്ജിദ് പ്രസിഡണ്ടായി സേവനമനുഷ്ടിച്ചിരുന്നു. മുസ്ലിം ലീഗിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ കൂടിയാണ്. 25 വര്‍ഷക്കാലം ബാവനഗര്‍ പാണക്കാട് പൂക്കോയ തങ്ങള്‍ സ്‌കൂളിന്റെ മാനേജറായിരുന്നു. സംസ്ഥാന ഗവണ്‍മെന്റിന്റെ കര്‍ഷക അവാര്‍ഡും ലഭിച്ചിരുന്നു.

ഭാര്യ: ആസ്യുമ്മ ഹജ്ജുമ്മ. മറ്റു മക്കള്‍: നഫീസ, പി.കെ. അബ്ദുല്ലക്കുഞ്ഞി, മറിയം, ബീഫാത്വിമ, ഉമ്മര്‍, പി.കെ അബ്ദുര്‍ റഹ് മാന്‍, പരേതയായ സാറുമ്മ. മരുമക്കള്‍: കുഞ്ഞാമി, അബ്ദുര്‍ റസാഖ്, യൂസഫ് ഹാജി, ഇബ്രാഹിം, ഷക്കീല, സക്കീന, സുഹറ, പരേതനായ അബ്ദുര്‍ റഹ് മാന്‍.

മൃതദേഹം വൈകിട്ട് 4.30 മണിയോടെ ബാവനഗര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മരണവിവരമറിഞ്ഞ് മുസ്ലിം ലീഗ് നേതാക്കളുള്‍പെടെ നിരവധി പേര്‍ പരേതന്റെ വസതിയിലെത്തി അനുശോചനമറിയിച്ചു.
ആവിയില്‍ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia