യുവതിയുടെ ആത്മഹത്യ: 60കാരന് വീണ്ടും മുന്‍കൂര്‍ജാമ്യത്തിന് ശ്രമം തുടങ്ങി
Jul 31, 2012, 18:18 IST
Aneesh, Priya |
നേരത്തെ സദാനന്ദന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സദാനന്ദന്റെ മകനും കേസിലെ ഒന്നാം പ്രതിയുമായ ടാക്സി ഡ്രൈവര്‍ അനീഷ്(34) മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ കഴിഞ്ഞ മെയ് 30ന് കീഴടങ്ങിയിരുന്നു. ഒരു മാസത്തോളം സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന അനീഷിനെ അന്വേഷണ ഉദ്യാഗസ്ഥന് മുമ്പാകെ ആഴ്ചകള്‍ തോറും ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെ ജാമ്യം നല്‍കിയിരുന്നു.
ചീമേനി പട്ടോളിയിലെ ചിരുതയുടെ മകള്‍ പ്രിയ(22), 2012 ഏപ്രില്‍ ഒമ്പതിന് രാവിലെ എട്ട് മണിയോടെയാണ് പയ്യറാട്ടെ ഭര്‍തൃഗൃഹത്തിലെ കിടപ്പ് മുറിയില്‍ കെട്ടിത്തൂങ്ങി മരിച്ചത്. ഈ കേസിലാണ് അനീഷും, പിതാവും പ്രതി ചേര്‍ക്കപ്പെട്ടത്. അസ്വഭാവിക മരണത്തിന് ചീമേനി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കാഞ്ഞങ്ങാട് എ.എസ്.പി എച്ച്. മഞ്ജുനാഥ ഏറ്റെടുത്ത് അന്വേഷിച്ചതോടെ ആത്മഹത്യാ പ്രേരണയും പ്രിയ ക്രൂരമായ ഭര്‍തൃപീഡനത്തിന് വിധേയമായതായും വ്യക്തമാകുകയായിരുന്നു.
പ്രിയയുടെ അമ്മ ചിരുതയുടെ പേരില്‍ നീലേശ്വരം പള്ളിക്കരയിലുള്ള സ്ഥലം ആവശ്യപ്പെട്ട് അനീഷ് സ്ത്രീധന പീഡനത്തിന് നിരന്തരം വിധേയമാക്കിയിരുന്നു. ഇതിനിടയില്‍ വീട്ടില്‍ ഭര്‍ത്താവില്ലാത്ത സമയം സദാനന്ദന്, മകന്റെ ഭാര്യയാണെന്ന പരിഗണന പോലുമില്ലാതെ പ്രിയയെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതോടെ യുവതി ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചത്. ഒളിവില്‍ കഴിയുന്ന സദാനന്ദനെ കണ്ടെത്താനായി എ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Keywords: Suicide, Bail, Kanhangad, Kasaragod, Rape.