city-gold-ad-for-blogger

എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്നും അഞ്ച് കോ­ടി അ­നു­വ­ദിക്കും

എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്നും അഞ്ച് കോ­ടി അ­നു­വ­ദിക്കും കാഞ്ഞങ്ങാട്: മടിക്കൈ മോഡല്‍ കോ­ളേജ്, പരപ്പ ഹയര്‍സെക്കന്ററി സ്­കൂള്‍, കോടോം­ബേളൂര്‍ ഹയര്‍സെക്കന്ററി സ്­കൂള്‍ എന്നിവയ്ക്ക് ഓരോ കോടി രൂ­പ ഉള്‍പ്പടെ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അഞ്ച് കോടി രൂപ അനുവദിക്കുമെന്ന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അറിയിച്ചു. മടിക്കൈ മോഡല്‍ കോളേജില്‍ അധ്യാപക­രക്ഷാകര്‍ത്താക്കളുടെയും, പഞ്ചായത്ത് അധികൃതരുടെയും നാട്ടുകാരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹോസ്ദുര്‍ഗ്ഗ് ഹയര്‍സെക്കന്ററി സ്­കൂള്‍, കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്­കൂള്‍ എന്നിവയ്ക്ക് 50 ലക്ഷം രൂപ വീതവും അനുവദിക്കുന്നതാണ്. പാണത്തൂര്‍­കല്ലപ്പള്ളി­സുള്ള്യ റോഡിന് ഒരു കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.

മോഡല്‍ കോളേജ് ഗണിതശാസ്ത്രവിഭാഗം അധ്യാപിക എ.അംബികയ്ക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോകടറേറ്റ് നേടിയതിനുള്ള ഉപഹാരം എം.എല്‍.എ നല്‍കി. യോഗത്തില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത അദ്ധ്യക്ഷയായി. പ്രൊഫ.വി.ഗോപിനാഥന്‍, മടത്തിനാട്ട് രാജന്‍, എം.രാജന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, പി.നാരായണന്‍, പി.ടി.എ വൈസ്പ്രസിഡണ്ട് വി.കെ.ശശിധരന്‍, പ്രൊഫ.യു.ശശി മേനോന്‍, പ്രൊഫ.എ.ഗംഗാധരന്‍ നായര്‍. കെ.കെ.ശാന്ത, പ്രൊഫ.കെ.പി.മാധവന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: 5 crore, E.Chandrashekharan, MLA fund, Kanhangad, Kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia