അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡ് പുനര്‍നിര്‍മ്മാണത്തിന് 5 കോടി അനുവദിച്ചു
Jun 18, 2012, 17:57 IST
കാഞ്ഞങ്ങാട്: പാതിവഴിയില്‍ മുടങ്ങിയ അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് നടപടിയായി. ഹഡ്‌ക്കോയില്‍ നിന്നും അഞ്ച് കോടി രൂപ അനുവദിച്ചതോടെയാണ് ബസ്‌സ്റ്റാന്‍ഡിന്റെ പുനര്‍നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നത്.
ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തികള്‍ക്കായി പണം അനുവദിച്ച് കിട്ടുന്നതിനുള്ള കാലതാമസമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാന്‍കാരണമായത്.
ഈവര്‍ഷം അവസാനത്തോടെ ബസ് സ്റ്റാന്‍ഡ് തുറന്ന് കൊടുക്കാന്‍ പര്യാപ്തമായ വിധത്തിലായിരിക്കും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുക. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കുഞ്ഞികൃഷ്ണന്‍, ശോഭ, സുലൈഖ, കൗണ്‍സിലര്‍മാരായ എന്‍ എ ഖാലിദ്, എച്ച് ആര്‍ ശ്രീധരന്‍, അസിനൂര്‍ കല്ലുരാവി, പി കെ മുഹമ്മദ്കുഞ്ഞി, ടി അബൂബ ക്കര്‍, നഗരസഭ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍, എഞ്ചിനീയര്‍ ഗണേശന്‍, ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ ശശി, ഓവര്‍സിയര്‍ ശ്രീനിവാസന്‍ എന്നിവര്‍ ബസ് സ്റ്റാന്‍ഡിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Keywords: 5 crore, Alamipalli, Busstand, Kanhangad, Kasaragod