പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ 4.5 ലക്ഷം തൈകള്‍ നട്ടുപിടിപ്പിക്കും
May 26, 2015, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 26/05/2015) പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ജില്ലയില്‍ 4.5 ലക്ഷം വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും. ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്.
പരിസ്ഥിതി ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് രാവിലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഒന്നുമുതല്‍ ഒമ്പത് വരെയുളള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ തൈ വീതം വിതരണം ചെയ്യും. സര്‍ക്കാര്‍ ഓഫീസുകള്‍, കുടുംബശ്രീ, ക്ലബ്ബുകള്‍, എന്‍.സി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലും വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും.
യോഗത്തില്‍ ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ എ. ജയമാധവന്‍ പരിസ്ഥിതി ദിനാചരണ പരിപാടി വിശദീകരിച്ചു. ഡിഡിഇ സി. രാഘവന്‍പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഗോവിന്ദന്‍, കുടുംബശ്രീ ഡിഎംസി സി.എ അബ്ദുള്‍ മജീദ്, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാരായ ഡെല്‍ട്ടോ ആര്‍ മാരോകെ,എന്‍.വി സത്യന്‍, കാഞ്ഞങ്ങാട് ഡിഇഒ പി.കെ രഘുനാഥ്,തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords : Kasaragod, Kerala, Kanhangad, District, Committee, Meeting, World Environment Day.