റപ്രസന്റേറ്റീവിനെ ആക്രമിച്ച കേസില്‍ നാല് പ്രതികള്‍ കീഴടങ്ങി
Feb 25, 2012, 16:30 IST
ഹൊസ്ദുര്‍ഗ്: സ്വകാര്യ സ്ഥാപനത്തിലെ റപ്രസെന്റേറ്റീവിനെയും കുടുംബാംഗങ്ങളെയും വീട്ടില്‍ കയറി മാരാകായുധങ്ങളുമായി ആക്രമിച്ച കേസില്‍ പ്രതികളായ നാല് പേര്‍ കോടതിയില്‍ കീഴടങ്ങി.
ബല്ല ഗാര്‍ഡര്‍ വളപ്പിലെ കണ്ണന്‍ കുഞ്ഞിയുടെ മകന്‍ നിജേഷ് (26), നിഷാന്ത് (25), പി.ശശിയുടെ മകന്‍ ദിലീപ് (20), മണിയുടെ മകന്‍ പ്രിയേഷ് (20) എന്നിവരാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (1) കോടതിയില്‍ കീഴടങ്ങിയത്. ഇവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഫിബ്രവരി 2ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.

ആവിക്കര മുരുകാലയത്തെ കെ.സുകുമാരന്റെ മകനും സ്വകാര്യ സ്ഥാപനത്തിലെ റപ്രസെന്റേറ്റീവുമായ സുകേഷ് കുമാറിന്റെ (23), പരാതി പ്രകാരമാണ് നിജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യും കണ്ടാലറിയാവുന്ന 25ഓളം പേര്‍ക്കെതിരെയും ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
ഇരുമ്പുവടി ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി സുകേഷ് കുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന സംഘം സുകേഷിനെയും മാതാവ് സ്റ്റില്ല, മാതൃ സഹോദരി സരോജിനി, തുടങ്ങിയവരെയും ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ സുകേഷ് കുമാറിനെയും മറ്റും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സുകേഷ് കുമാറിന്റെ സഹോദരന്‍ രാഹുലിനെ നേരത്തെ ഒരു സംഘം മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത വിരോധമാണ് അക്രമത്തിന് കാരണം.

Keywords: Youth, Attack, case, Surrender, Accuse, court, Kanhangad, kasaragod,