നികുതിവെട്ടിച്ച് കോഴി കടത്തുകയായിരുന്ന നാല് ലോറികള്‍ പിടികൂടി
Jul 13, 2012, 16:06 IST
കാഞ്ഞങ്ങാട്: നികുതി വെട്ടിച്ച് ലക്ഷങ്ങളുടെ കോഴികള്‍ കടത്തുകയായിരുന്ന നാല് ലോറികള്‍ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് എസ് ഐ വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രേഖകളില്ലാതെ കോഴികളെ കടത്തുകയായിരുന്ന ലോറികള്‍ പിടികൂടിയത്.
കര്‍ണ്ണാടകയില്‍ നിന്നും നീലേശ്വരത്തേക്ക് കോഴികളെ കടത്തുകയായിരുന്ന കെ എല്‍ 14 കെ 7402 നമ്പര്‍ ലോറിയും പെര്‍ളയില്‍ നിന്നും പയ്യന്നൂരിലേക്ക് കോഴികളെ കടത്തുകയായിരുന്ന കെ എല്‍ 14 ജി 5752 നമ്പര്‍ ലോറിയും കാസ ര്‍കോട്ട് നിന്ന് കണ്ണൂരിലേക്ക് കോഴികളെ കടത്തുകയായിരുന്ന കെ എല്‍ 14 എച്ച് 3648 നമ്പര്‍ ലോറിയും സീതാംഗോളിയില്‍ നിന്ന് തളിപ്പറമ്പിലേക്ക് കോഴികളെ കടത്തുകയായിരുന്ന കെ എല്‍ 13 ബി 5977 നമ്പര്‍ കോഴി ലോറികളുമാണ് പോലീസ് പിടികൂടിയത്.
കാസര്‍കോട്ടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും നികുതി വെട്ടിച്ച് വന്‍തോതിലാണ് കോഴികളെ കടത്തുന്നത്. ഒരു മാസം മുമ്പ് അനധികൃതമായി കോഴികളെ കടത്തിയ നിരവധി ലോറികള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.

Keywords: Chicken lorry, Police custody, Kanhangad