പോസ്റ്ററുകള്‍ പതിച്ച് സംഘര്‍ഷത്തിന് ശ്രമം നടത്തിയ നാലുപേര്‍ അറസ്റ്റില്‍
Feb 13, 2013, 20:05 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രകോപനപരമായ പോസ്റ്ററുകള്‍ പതിച്ച് സംഘര്‍ഷത്തിന് ശ്രമം നടത്തിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറങ്ങാടി നിലാങ്കരയിലെ എം. ഗുല്‍സാര്‍ അലി(25), നീലേശ്വരം ചിറപ്പുറത്തെ എന്‍. പി. സാജുദ്ദീന്‍(27), ആറങ്ങാടിയിലെ എം. ഷഹദാസ്(23), ഹൊസ്ദുര്‍ഗ് കടപ്പുറത്തെ എ. കെ. റംഷീദ്(20) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്. ഐ. ഇ. വി. സുധാകരന്‍ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരു സംഘടനയുടെ പേരില്‍ പ്രകോപനപരമായ പോസ്റ്ററുകള്‍ പതിക്കുന്നതായി അറിഞ്ഞെത്തിയ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാല് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവാക്കള്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പോസ്റ്റര്‍ പതിക്കാനെത്തിയതെന്നാണ് പോലീസ് പറയുന്നത്.

Keywords: Poster, Clash, Kanhangad, Bu stand, Police, Arrest, Youths, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News