city-gold-ad-for-blogger

വാനിടിച്ച് മൂന്നാം ക്ലാസുകാരിക്ക് പരിക്ക്

വാനിടിച്ച് മൂന്നാം ക്ലാസുകാരിക്ക് പരിക്ക്
കാഞ്ഞങ്ങാട്: മൂന്നാം ക്ലാസുകാരിക്ക് വാനിടിച്ച് ഗുരുതരമായി പരിക്കേറ്റു. അജാനൂര്‍ കൊളവയലിലെ ശിവകുമാറിന്റെ മകളും ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിനിയുമായ സൂര്യയ്ക്കാണ് (എട്ട്) അപകടത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കൊളവയലിലാണ് അപകടം. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സൂര്യയെ അമിത വേഗതയില്‍ വന്ന കെ എല്‍ 13 ക്യു 1462 ഒമ്‌നി വാന്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടയെല്ലിന് സാരമായി പരിക്കേറ്റ സൂര്യയെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം വരുത്തിയ വാന്‍ ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തു.

Keywords: Accident, Student, Injured, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia