city-gold-ad-for-blogger
Aster MIMS 10/10/2023

ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്; ജില്ലയില്‍ 38 വില്ലേജുകള്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 01/05/2015) കാസര്‍കോട് ജില്ലയിലെ മലയോര മേഖലയിലെ 38 വില്ലേജുകള്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിയിലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തുടര്‍ച്ചയായി രണ്ടു ദിവസം മഴ പെയ്താല്‍ ഈ മേഖലകളില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടാകും.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മലയോര ഗ്രാമങ്ങളിലും കനത്ത കാറ്റും മഴയും ആഞ്ഞു വീശുന്നുണ്ട്. ഇതിനിടയിലാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത് മലയോര ഗ്രാമങ്ങളിലെ ജനങ്ങളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

നിലവില്‍ ഉരുള്‍ പൊട്ടല്‍ സാധ്യത മുന്‍കൂട്ടി അറിയാന്‍ മാര്‍ഗങ്ങളൊന്നുമില്ല. എന്നാല്‍ ദുരന്ത നിവാരണ അതോറിറ്റികള്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം സ്ഥലങ്ങള്‍ മുന്‍കൂട്ടി അറിയുക. തുടര്‍ച്ചയായി മഴ പെയ്താല്‍ ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വില്ലേജ് അധികൃതരും മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണ് ചെയ്യാറ്.

ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് മാനിച്ച് വില്ലേജ് അധികൃതര്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്ന വിശ്വാസത്തിലാണ് മലയോര ഗ്രാമങ്ങളിലെ ജനങ്ങള്‍ കഴിയുന്നത്.
ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്; ജില്ലയില്‍ 38 വില്ലേജുകള്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിയില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഏഷ്യാനെറ്റ്- സംഘ്പരിവാര്‍ കലഹം രൂക്ഷം; കൈക്കൂലി വാങ്ങി ന്യൂസ് അവര്‍ ചര്‍ച്ചയെന്ന് പ്രചരണം

Keywords:  Kanhangad, Kerala, Kasaragod, District,  38 villages under landslide,  Landslide, Village, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL