മദ്യലഹരിയില്‍ വാഹനമോടിച്ച യുവാവിന് 3000 രൂപ പിഴ
Jun 15, 2012, 16:45 IST
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ വാഹനമോടിച്ച യുവാവിന് കോടതി പിഴ ശിക്ഷ വിധിച്ചു. പടന്നക്കാട് അനന്തംപള്ളയിലെ പി ബഷീറിനെയാണ് (39) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി 3000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
2011 ഡിസംബര്‍ മൂന്നിന് വൈകുന്നേരം നീലേശ്വരം നെടുങ്കണ്ടയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ബഷീര്‍ മദ്യലഹരിയില്‍ നീലേശ്വരത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് ഓടിച്ചുവരികയായിരുന്ന കെഎല്‍ 60 - 3082 നമ്പര്‍ ബൈക്ക് പിടികൂടുകയായിരുന്നു.

Keywords: kasaragod, Kanhangad, Court, Fine