കത്തി വീശിയ യുവാവിന് 3000 രൂപ പിഴ
Feb 4, 2012, 15:53 IST
കാഞ്ഞങ്ങാട് : കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിന് കോടതി 3000 രൂപ പിഴ വിധിച്ചു. മാലോം കൊല്ലറ കുടിയില്‍ വര്‍ഗീസിന്റെ മകന്‍ കെ.വി.തങ്കച്ചനെയാണ് (38) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതി 3000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്. 2011 ഒക്‌ടോബര്‍ 5ന് മാലോം ബന്തമല വേട്ടുവ കോളനി പരിസരത്ത് തങ്കച്ചന്‍ കഠാര വീശി ഭീകരത സൃഷ്ടിക്കുകയായിരുന്നു. വെള്ളരിക്കുണ്ട് എസ് ഐ കെ.സുകുമാരനാണ് തങ്കച്ചനെ പിടികൂടിയത്.
Keywords: Youth, Fine, court, Kanhangad, Kasaragod