പിടികിട്ടാ പുള്ളികള്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി; 3 പേര്‍ അറസ്റ്റില്‍
Mar 4, 2015, 14:14 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/03/2015) പിടികിട്ടാ പുള്ളികള്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കി. പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിനടക്കുകയായിരുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റുചെയ്തു. മടിയനിലെ സുനില്‍ കുമാര്‍(28), അനന്തന്‍പള്ളയിലെ രാജന്‍ (24) എന്നിവരെയും രാവണേശ്വരത്തെ സി.എച്ച് സനോജിനെയുമാണ് (33) അറസ്റ്റുചെയ്തത്.
2010 ല്‍ മഡിയന്‍ കൂലോം ക്ഷേത്ര ഉത്സവത്തിനിടെ യുണ്ടായ അക്രമ കേസിലെ പ്രതിയാണ് സുനില്‍ കുമാര്‍. ഈ കേസിലെ മറ്റ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും സുനില്‍ കുമാര്‍ ഒളിവില്‍ പോവുകയായിരുന്നു. സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന പോലീസ് റിപ്പോട്ടിനെ തുടര്‍ന്നാണ് യുവാവിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചത്.
ഒഴിഞ്ഞ വളപ്പില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ അക്രമ കേസില്‍ പ്രതിയായ രാജനെയും അറസ്റ്റ് ചെയ്യാന്‍ സാധിക്കാതിരുന്നതിനാല്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. പോലീസില്‍ പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്ന സനോജിനേയും ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടുകയായിരുന്നു. വാറന്‍ഡ് പ്രതികള്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ഇത്തരത്തില്‍ മുങ്ങിനടക്കുന്ന പ്രതികളെയെല്ലാം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
Keywords: Accuse, Arrest, Police, Kanhangad, Kerala, Escape, Remand.