city-gold-ad-for-blogger

പട്രോളിംഗിനിടെ അക്രമം: 3 പോലീസുകാര്‍ ആശുപത്രിയില്‍

കാഞ്ഞങ്ങാട്: രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിന് നേരെ ആക്രമണം. രണ്ടു പോലീസുകാര്‍ക്കും ഒരു പോലീസ് ജീപ്പ് ഡ്രൈവര്‍ക്കും പരിക്കേറ്റു. ഹെസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനില സിവില്‍ പോലീസ് ഓഫീസര്‍ മനോജ് (33), എ.ആര്‍ ക്യാമ്പ് പോലീസ് കോണ്‍സ്റ്റബിള്‍ സരീഷ് (26), ഡ്രൈവര്‍ രാജേഷ് (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലര്‍ചെയായിരുന്നു സംഭവം. ചിത്താരി പാലത്തിനടുത്ത് ചേറ്റ്കുണ്ടില്‍ പട്രോളിംങ് നടത്തുകയായിരുന്ന പോലീസ് സംഘത്തിനു നേരെയാണ് സോഡാക്കുപ്പികളും മറ്റു മാരകായുധങ്ങുമായി ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമം നടത്തിയത്. പോലീസുകാര്‍ക്ക് നേരെ കല്ലേറും നടത്തി. കാലിന് മാരകമായി മുറിവേറ്റ സരീഷിന്റെ നില ഗുരുതരമാണ്.

പട്രോളിംഗിനിടെ അക്രമം: 3 പോലീസുകാര്‍ ആശുപത്രിയില്‍പോലീസുകാര്‍ സഞ്ചരിച്ചിരുന്ന ബൈക്കും അക്രമി സംഘം തകര്‍ത്തിട്ടുണ്ട്. ചേറ്റുകുണ്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട രണ്ടുപേരെ പോലീസുകാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

ആക്രമിക്കപ്പെട്ട രണ്ടുപോലീസുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് ഫ്ലയിംഗ് സ്ക്വാഡ് സംഘത്തിന് നേരെയും കല്ലേറും കുപ്പിയേറും ഉണ്ടായി. ഇതിലാണ് ജീപ്പ് ഡ്രൈവര്‍ക്ക് പരിക്കേറ്റത്. പിന്നീട് കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയതോടെയാണ് അക്രമി സംഘം സ്ഥലംവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 15 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Keywords:  Kanhangad, Police, Injured, case, District-Hospital, Bike, Car, Attack, Assault, kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia