കോര്‍പ്പറേഷന്‍ ജില്ലാ പ്രാതിനിധ്യത്തിന് കോണ്‍ഗ്രസ്സില്‍ ധാരണ
Jan 9, 2012, 15:45 IST
കാഞ്ഞങ്ങാട്: യുഡിഎഫില്‍ കോണ്‍ഗ്രസിന് അനുവദിച്ച ഇരുപത്തി രണ്ട് ബോര്‍ഡ് -കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ മാരെ നിശ്ചയിക്കാന്‍ കെപിസിസി പൊതു മാനദണ്ഡം രൂപീകരിച്ചു. പതിനാല് ജില്ലകള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കുന്ന മാനദണ്ഡത്തിന്, കേന്ദ്രമന്ത്രി, കെ.സി വേണു ഗോപാല്‍, എം.എം.ഹസ്സന്‍, കെ.സുധാകരന്‍, ബെന്നി ബെഹ്‌നാന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് രൂപം നല്‍കിയത്.
ഓരോ ജില്ലയിലും ശക്തിയുള്ള കോണ്‍ഗ്രസ് ഗ്രൂപ്പ് സമവാക്യം പാലിച്ചുകൊണ്ട് പരമാവധി പ്രതിസന്ധി ഒഴിവാക്കി ഉടന്‍ നിയമനം പൂര്‍ത്തിയാക്കാനാണ് നേതൃതലത്തില്‍ ധാരണയായിട്ടുള്ളത്.
ഇതോടെ കാസര്‍കോട് ജില്ലയില്‍ നിന്നും ഡിസിസി പ്രസിഡണ്ട് കെ.വെളുത്തമ്പു വോ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി. ഗംഗാധരന്‍ നായരോ ചെയര്‍മാനാകുമെന്ന് ഉറപ്പായിട്ടുണ്ട്. മൊത്തമുള്ള ഇരുപത്തിരണ്ട് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ എല്ലാ ജില്ലകള്‍ക്കും തുല്ല്യ പരിഗണന നല്‍കി വീതം വെക്കാനുള്ളതിനാല്‍ കാസര്‍കോട്ട് ഒരു ചെയര്‍മാന്‍ സ്ഥാനം മാത്രമെ ലഭിക്കുകയുള്ളൂവെന്നും ഉറപ്പാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസിന് ലഭിക്കുന്ന 22 പ്രധാന ബോര്‍ഡ് -കോര്‍പ്പറേഷനുകളില്‍ പത്തെണ്ണം സ്റ്റാറ്റിയൂട്ടറി പദവിയുള്ളതാണ്. ഇവ കൈക്കലാക്കാനാണ് പ്രധാനമായും നേതാക്കള്‍ കരുക്കള്‍ നീക്കിവരുന്നത്.യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് മാസം നാല് കഴിഞ്ഞെങ്കിലും ബോര്‍ഡ് -കോര്‍പ്പറേഷന്‍ വീതം വെപ്പ് അനന്തമായി നീളുന്നത് ഒഴിവാക്കാനാണ് ഇപ്പോള്‍ പൊതു മാനദണ്ഡം രൂപീകരിച്ചത്.
Keywords: UDF, KPCC, Kanhangad, Kasaragod