city-gold-ad-for-blogger

മദ്യപിച്ച് വാഹനമോടിച്ച അഞ്ച് പേര്‍ക്ക് 2000 രൂപ വീതം പിഴ

മദ്യപിച്ച് വാഹനമോടിച്ച അഞ്ച് പേര്‍ക്ക് 2000 രൂപ വീതം  പിഴ
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ വാഹനമോടിച്ച അഞ്ച് പേര്‍ക്ക് കോടതി പിഴ ശിക്ഷ വിധിച്ചു. നീലേശ്വരം പാലക്കാട്ടെ കെ വിനീത് (28), തൈക്കടപ്പുറം ഓര്‍ച്ച വളപ്പിലെ ഒ വി സതീശന്‍ (39), ചെറുവത്തൂരിലെ എസ് സുരേഷ്‌കുമാര്‍ (28) എന്നിവര്‍ 2300 രൂപയും, ചെറുവത്തൂര്‍ ഈയ്യക്കാട്ടെ ടി പി ഹരിദാസ് (52), നീലേശ്വരം പള്ളിക്കരയിലെ പി വി ജിനേഷ്‌കുമാര്‍ (32) എന്നിവര്‍ 2000 രൂപ വീതവും പിഴയടക്കാനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) ശിക്ഷിച്ചത്.

2012 ഏപ്രില്‍ ഒന്നിന് പേരോല്‍ കോണ്‍വന്റ് ജംഗ്ഷനില്‍ വാഹന പരിശോധന നടത്തുകയയിരുന്ന പോലീസ് നീലേശ്വരം ചാളക്കടവ് ഭാഗത്ത് നിന്നും വിനീത് മദ്യലഹരിയില്‍ ഓടിച്ചുവരികയായിരുന്ന കെഎല്‍ 60 സി - 9485 നമ്പര്‍ ബൈക്ക് പിടികൂടുകയായിരുന്നു.
ഏപ്രില്‍ 29 ന് നീലേശ്വരം തൈക്കടപ്പുറത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സതീശന്‍ ഓടിച്ചുവന്ന കെഎല്‍ 14 എഫ് 8206 നമ്പര്‍ ബൈക്കും നീലേശ്വരം നെടുങ്കണ്ട വളവില്‍ ഏപ്രില്‍ മൂന്നിന് വാഹന പരിശോധന നടത്തിയ പോലീസ് സുരേഷ്‌കുമാര്‍ ഓടിച്ചുവരികയായിരുന്ന കെഎല്‍ 60 സി - 3186 നമ്പര്‍ ബൈക്കും പിടികൂടുകയാണുണ്ടായത്.

ഹരിദാസ് മദ്യലഹരിയില്‍ ഓടിച്ചുവരികയായിരുന്ന കെഎല്‍ 14 ബി - 1352 നമ്പര്‍ ഓട്ടോറിക്ഷ ഏപ്രില്‍ ഒമ്പതിന് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ജിനേഷ് കുമാര്‍ ഓടിച്ചുവരികയായിരുന്ന കെഎല്‍ 60 എ - 3615 നമ്പര്‍ ബൈക്ക് ഏപ്രില്‍ 28 ന് പേരോല്‍ കോണ്‍വന്റ് ജംഗ്ഷനില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് പിടികൂടുകയായിരുന്നു.

Keywords:  Kanhangad, court-order, Liquor-drinking, kasaragod 


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia