കാറിടിച്ച് ജവാന് പരിക്കേറ്റ സംഭവത്തില്‍ ഡോക്ടര്‍ക്ക് 2000 പിഴ
Feb 4, 2012, 16:16 IST
കാഞ്ഞങ്ങാട് : സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന ജവാന് കാറിടിച്ച് പരിക്കേറ്റ സംഭവത്തില്‍ ഡോക്ടര്‍ക്ക് കോടതി പിഴ വിധിച്ചു.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രയിലെ ഡോക്ടറായ കണ്ണൂര്‍ തോട്ടടയിലെ ജില്‍ജിത്തിനെയാണ് (26) 2000 രൂപ പിഴയടക്കാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി ശിക്ഷിച്ചത്.
പൊതാവൂര്‍ ഞണ്ടാടിയിലെ പരേതനായ ചിണ്ടന്റെ മകനും ബിഎസ്എഫ് ജവാനുമായ വി.വി.പ്രമോദിന്റെ (33) പരാതി പ്രകാരമാണ് ജില്‍ജിത്തിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തിരുന്നത്. 2011 ഒക്‌ടോബര്‍ 16ന് ഉച്ചയോടെ നീലേശ്വരം നളന്ദ റിസോര്‍ട്ടിന് സമീപമാണ് അപകടമുണ്ടായത്.
പ്രമോദ് സഞ്ചരിക്കുകയായിരുന്ന കെഎല്‍ 14 സി 8245 നമ്പര്‍ ബൈക്കില്‍ ജില്‍ജിത്ത് ഓടിച്ചുവന്ന കെഎല്‍13 ബി 7129 നമ്പര്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടതു കാല്‍പാദത്തിനും ഗുരുതരമായി പരിക്കേറ്റ പ്രമോദ് ആഴ്ചകളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു.

Keywords: kasaragod, Kanhangad, court, Accident, Injured, Doctor,