സ്‌ഫോടക വസ്തു കേസില്‍ യുവാവിന് രണ്ട് വര്‍ഷം തടവ്
Oct 13, 2012, 20:14 IST
കാഞ്ഞങ്ങാട്: സ്ഥാപനത്തില്‍ നിന്നും സ്‌ഫോടക വസ്തു പിടികൂടിയ കേസുമായി ബന്ധപ്പെട്ട് യുവാവിനെ കോടതി രണ്ട് വര്‍ഷം തടവിനും രണ്ടായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
തൃക്കരിപ്പൂര്‍ ആയിറ്റിയിലെ കഞ്ചിയില്‍ എം ടി പി ഹാരിസി(30)നെയാണ് ഹൊസ്ദുര്‍ഗ് അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2002 ഡിസംബര്‍ രണ്ടിന് ഹാരിസിന്റെ ആയിറ്റി ജംഗ്ഷനിലുള്ള ട്രഡേഴ്‌സ് സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയ ചന്തേര പോലീസ് 30 ഗ്രാം സ്‌ഫോടക വസ്തു പിടികൂടുകയായിരുന്നു.
സ്ഥാപനത്തിനകത്തെ മേശ വലിപ്പില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ പേപ്പറിലും പോളിത്തീന്‍ കവറിലും സൂക്ഷിച്ച നിലയിലാണ് 30 ഗ്രാം വെടിമരുന്ന് കണ്ടെത്തിയത്. ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: Kanhangad, Trikaripur, Court, Jail, Hosdurg, Arrest, Kasaragod, Kerala, Malayalam News, Kerala Vartha