പാക്കറ്റ് ചാരായ വില്‍പ്പന; പ്രതിക്ക് രണ്ട് വര്‍ഷം കഠിനതടവ്
Jul 24, 2015, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/07/2015) 145 പാക്കറ്റ് ചാരായവുമായി എക്‌സൈസ് അധികൃതരുടെ പിടിയിലായ യുവാവിനെ രണ്ടുവര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി എന്‍.ആര്‍ കൃഷ്ണകുമാര്‍ ശിക്ഷിച്ചു.
തെക്കില്‍ കോയംകൊട്ടച്ചാലിലെ കെ. സതീഷിനെ (44) യാണ് കോടതി ശിക്ഷിച്ചത്. 2008 ഏപ്രില്‍ അഞ്ചിന് പള്ളിക്കര കുട്ടുപുന്നയില്‍ വെച്ചാണ് പാക്കറ്റ് ചാരായവുമായി പോവുകയായിരുന്ന സതീശന്‍ എക്‌സൈസിന്റെ പിടിയിലായത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവനുഭവിക്കണം.

Keywords : Kanhangad, Sale, Accuse, Jail, Court, Excise, K. Satheesh.