നിയന്ത്രണം വിട്ട ലോറി ഓട്ടോയിലിടിച്ചു; 2 പേര്‍ക്ക് പരിക്ക്
Mar 5, 2015, 10:06 IST
ചെറുവത്തൂര്‍: (www.kasargodvartha.com 05/03/2015) ദേശീയ പാതയില്‍ പിലിക്കോട് വൈദ്യുതി ഓഫീസിനു സമീപം നിയന്ത്രണം വിട്ട ലോറി ഓട്ടോയിലിടിച്ചു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കരിവെള്ളൂര്‍ കുണിയന്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ കുഞ്ഞികൃഷ്ണന്‍, യാത്രക്കാരി അജിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. ചെറുവത്തൂരിലേക്ക് പോവുകയായിരുന്ന ഓട്ടോയില്‍ എതിരെ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റിക്ഷ റോഡരികിലേക്ക് മറിഞ്ഞു. നാട്ടുകാരും ചന്തേര പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ദേശീയപാതയില്‍ അല്‍പസമയം ഗതാഗതവും സ്തംഭിച്ചു.

Keywords : Auto-rickshaw, Accident, Injured, Hospital, Kasaragod, Kanhangad, Cheruvathur, Pilicode, Kunhikrishnan, Ajisha.