പേപ്പട്ടിയുടെ കടിയേറ്റ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും ഗൃഹനാഥനും ആശുപത്രിയില്‍
Jul 6, 2015, 13:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/07/2015) പേപ്പട്ടിയുടെ കടിയേറ്റ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും ഗൃഹനാഥനും ആശുപത്രിയില്‍. അത്തിക്കോത്താണ് സംഭവം. ഹരീഷിന്റെ മകന്‍ അശ്വിന്‍ (എട്ട്), അത്തിക്കോത്തെ കൃഷ്ണന്‍ (62) എന്നിവര്‍ക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിത്തറ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അശ്വിന്‍. കളിക്കാന്‍ പോയി വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ അശ്വിനെ പട്ടി ഓടിച്ചിട്ട് കടിക്കുകയായിരുന്നു. അശ്വിന്റെ കാലിനും ഇടതു കൈയുടെ തള്ള വിരലിനുമാണ് കടിയേറ്റത്.
വീട്ടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന കൃഷ്ണനെ പട്ടി ഓടി വന്ന് കടിക്കുകയായിരുന്നു. കടിയേല്‍ക്കാതിരിക്കാന്‍ പട്ടിയുടെ വായ പൊത്തിപ്പിടിക്കുന്നതിനിടയില്‍ കൃഷ്ണന്റെ വിരല്‍ പട്ടിയുടെ വായ്ക്കകത്ത് പെടുകയായിരുന്നു. ഈ ഭാഗങ്ങളില്‍ പേപ്പട്ടിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
Keywords: Kasaragod, Kerala, Kanhangad, hospital, Dog bite, Street dog, Treatment, Injured, Student, Street-Play, 2 injured after dog bite.
Advertisement: