city-gold-ad-for-blogger

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് മരത്തിലിടിച്ച് 2 യുവാക്കള്‍ തല്‍ക്ഷണം മരിച്ചു

അമ്പലത്തറ: (www.kasargodvartha.com 04/09/2015) സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. കാഞ്ഞിരടുക്കത്തെ അനീഷ് (32), സുഹൃത്ത് ഷിബു മാത്യു (31) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ അമ്പലത്തറ ഇരിയ ജുമാമസ്ജിദിന് സമീപമാണ് അപകടം.

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് മരത്തിലിടിച്ച് 2 യുവാക്കള്‍ തല്‍ക്ഷണം മരിച്ചു
അനീഷ്
സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് മരത്തിലിടിച്ച് 2 യുവാക്കള്‍ തല്‍ക്ഷണം മരിച്ചു
ഷിബു മാത്യു
വികലാംഗനായ അനീഷാണ് നാല് ചക്രമുള്ള സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയും പിന്നീട് സ്‌കൂട്ടര്‍ മരത്തിലിടിക്കുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ ഇവരെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

കാഞ്ഞിരടുക്കം കറുകപ്പള്ളി ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനാണ് അനീഷ്. ഏക സഹോദരി അമ്പിളി. പരേതനായ ഏറ്റുമാനൂര്‍കാരന്‍ മാത്യു-റോസമ്മ ദമ്പതികളുടെ മകനാണ് ഷിബു മാത്യു. സഹോദരങ്ങള്‍: ബാബു, സാബു, സിന്ധു. ഇരുവരും അവിവാഹിതരാണ്.

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് മരത്തിലിടിച്ച് 2 യുവാക്കള്‍ തല്‍ക്ഷണം മരിച്ചു
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഏതാനുംവര്‍ഷം മുമ്പ് മരത്തില്‍നിന്നും വീണ് നട്ടെല്ലിന് തകരാര്‍സംഭവിച്ച അനീഷ് വികലാംഗര്‍ക്കുള്ള നാല്‍ചക്ര സ്‌കൂട്ടറിലാണ് സഞ്ചരിക്കാറുള്ളത്. വിവരമറിഞ്ഞ് അമ്പത്തറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് മരത്തിലിടിച്ച് 2 യുവാക്കള്‍ തല്‍ക്ഷണം മരിച്ചു

Keywords : Kasaragod, Kanhangad, Accidental-Death, Kerala, Scooter, 2 died in scooter accident, Fashion Gold

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia