പൊതുസ്ഥലത്ത് മദ്യവില്‍പ്പന: രണ്ടുപേര്‍ അറസ്റ്റില്‍
Nov 27, 2014, 16:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.11.2014) വിദേശമദ്യവുമായി യുവാവിനെ ഹോസ്ദുര്‍ഗ്ഗ് എക്‌സൈസ് സംഘം പിടികൂടി. കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റ് ഓഫീസ് പരിസരത്തു നിന്ന് പുല്ലൂര്‍ മീങ്ങോത്ത് ആട്ടകാരത്തിമൂലയിലെ കെ.വി രാജേഷ്(32) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 13 ലിറ്റര്‍ മദ്യം കണ്ടെടുത്തു.
കുമ്പള- പോളിടെക്‌നിക്ക് റോഡില്‍ കൊച്ചിലവളപ്പ് പാലത്തിനു മുകളില്‍ വച്ച് പരസ്യമായി മദ്യവില്‍പ്പന നടത്തുകയായിരുന്ന താന്നിത്തോട് മണികണ്ഠനെ 2 ലിറ്റര്‍ മദ്യവും 8800 രൂപയുമായി അറസ്റ്റ് ചെയ്തു. ഇയാള്‍ ആഴ്ചകള്‍ക്ക് മുമ്പ് വേറൊരു അബ്കാരി കേസില്‍ പിഴ അടച്ച് ഇറങ്ങിയതാണ്. ഹോസ്ദുര്‍ഗ്ഗ് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
റെയ്ഡ് നടത്തിയ സംഘത്തില്‍ അസി. സര്‍ക്കിള്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി അസീസ്, പ്രിവന്റീവ് ഓഫീസര്‍ പി. ഗോവിന്ദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.വി രഞ്ജിത്്, എംഎം പ്രസാദ്, ഡ്രൈവര്‍ എം.വി സുമോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Liquor, Arrest, Kasaragod, Kanhangad, Kerala, Foreign Liquor, 2 arrested for selling liquor.
Advertisement:
Advertisement: