ചിക്കന്‍ പോക്സിന് ചികിത്സയിലായിരുന്ന 18 കാരന് വാഹനാപകടത്തില്‍പെട്ടു അബോധാവസ്ഥയില്‍
Jun 22, 2015, 09:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/06/2015) ചിക്കന്‍ പോക്സിന് പിറകെ വാഹനാപകടവും കൂടിയായപ്പോള്‍ 18 കാരന് അബോധാവസ്ഥയിലായി. കാഞ്ഞങ്ങാടിനടുത്ത പുല്ലൂര്‍ തട്ടുമ്മല്‍ സ്വദേശി ശരത്താണ് മംഗലാപുരം ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്.
കഴിഞ്ഞദിവസം രാത്രിയോടെ പുല്ലൂരിലാണ് അപകടമുണ്ടായത്. ചിക്കന്‍ പോക്സ് ബാധിച്ചതിനെതുടര്‍ന്ന് മരുന്ന് കഴിച്ചുവരികയായിരുന്ന ശരത്ത് വൈകുന്നേരം ബൈക്കില്‍ കാഞ്ഞങ്ങാട്ടേക്ക് സിനിമയ്ക്ക് പോയിരുന്നു. സിനിമകഴിഞ്ഞ് ബൈക്കില്‍ തിരിച്ചുവരികയായിരുന്ന ശരത്തിനെ എതിരെവരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.
റോഡിലേക്ക് ശരത്ത് തെറിച്ചുവീഴുന്നതുകണ്ട ലോറി ഡ്രൈവര്‍ പുറത്തിറങ്ങിയാല്‍ നാട്ടുകാര്‍ കൈകാര്യംചെയ്യുമെന്ന് ഭയന്ന് ലോറിയുമായി പോലീസ് സ്റ്റേഷനിലേക്ക് പോവുകയും ഇതിനിടയില്‍ യുവാവ് അപകടത്തില്പെട്ടകാര്യം സ്റ്റേഷനില്‍ ഫോണിലൂടെ അറിയിക്കുകയും ചെയ്തു. പോലീസ് എത്തി അതുവഴിവന്ന ഒരു വാഹനത്തില്‍ ശരത്തിനെകയറ്റി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയാണ് ഉണ്ടായത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന ശരത്തിന് ഇപ്പോഴും ബോധംവീണ്ടുകിട്ടിയിട്ടില്ല.

Keywords : Accident, Pullur, Kanhangad, Kerala, Injured, Hospital, Chickenpox.