ഹൊസ്ദുര്‍ഗില്‍ 150 സര്‍ക്കാര്‍ ജീവനക്കാര്‍ ബി പി എല്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുത്തു
Jan 30, 2012, 17:22 IST
കാഞ്ഞങ്ങാട്: 'പട്ടിണിപ്പാവങ്ങളും നിര്‍ധനരുമായ' സര്‍ ക്കാര്‍ ജീവനക്കാര്‍ ദാരിദ്ര്യ രേഖയുടെ പരിധിയില്‍ നിന്നും പുറത്തേക്ക്. സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട ബി പി എല്‍ കാര്‍ഡ് എ പി എല്‍ കാര്‍ഡാക്കി മാറ്റാന്‍ അപേക്ഷ നല്‍കുന്ന അവസാന തീയതി യായ തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സപ്ലൈ ഓഫീസുകളിലും അപേക്ഷകളുടെ പ്രവാഹം. ഇത്തരത്തില്‍ ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസില്‍ ഉച്ചവരെ 150 ലധികം സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുള്‍പ്പെട്ട ബി പി എല്‍ കാര്‍ഡ് ദാരിദ്ര്യ രേഖക്ക് പുറത്തുള്ളവര്‍ ഉള്‍പ്പെടുന്ന എ പി എല്‍ കാര്‍ഡാക്കി മാറ്റാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ 50ലധികം അപേ ക്ഷകളാണ് സമര്‍പ്പിക്കപ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പ് അപേക്ഷ നല്‍കാത്തവര്‍ ഉള്‍പ്പെട്ട റേഷന്‍കാര്‍ഡുകള്‍ അടുത്ത ദിവസം മുതല്‍ റദ്ദാക്കും. ഇത്തരത്തിലുള്ള കാര്‍ഡ് പിന്നീട് യാതൊരു തരത്തിലും ഉപയോഗിക്കാന്‍ കഴിയില്ല. നാലും അഞ്ചും അക്ക ശമ്പളം കൈപ്പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാരും ഉദ്യോഗസ്ഥരും വര്‍ഷങ്ങളായി ദാരിദ്ര്യ രേഖക്ക് താഴെയുള്ളയുള്ളവര്‍ക്കുള്ള റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട് റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയായിരുന്നു. ഒരു രൂപക്ക് പ്രതിമാസം 35 കിലോ അരിയും നാല് കിലോ പഞ്ചസാരയും എഴുകിലോ ഗോത മ്പും സര്‍ക്കാര്‍ ജീവനക്കാരായ 'ദരിദ്ര നാരായണന്മാര്‍' ഉള്‍പ്പെട്ട ബി പി എല്‍ കാര്‍ഡില്‍ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി സര്‍ക്കാര്‍ ജീവനക്കാര്‍ ബി പി എല്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴാണ് സര്‍ക്കാറിന് ബോധ്യമായത്.

Keywords: Ration Card, Hosdurg, Kanhangad, Kasaragod