city-gold-ad-for-blogger

15 കാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍

15 കാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍
Aji
15 കാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍
Noushad
കാഞ്ഞങ്ങാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 15 കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുശാല്‍നഗറില്‍ താമസക്കാരനും കര്‍ണാടക കുടക് സ്വദേശിയുമായ നൗഷാദ്(19), സുഹൃത്ത് അജി(20), ചെമ്മട്ടംവയലിലെ ധനേഷ്(20) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാല്‍ അറസ്റ്റ് ചെയ്തത്. പ്രതികളെ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയില്‍ ഹാജരാക്കും.

നഗരത്തിലെ പ്രശ്‌സ്തമായ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് നവംബര്‍ അഞ്ചിനാണ് തട്ടിക്കൊണ്ടുപോയത്. കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയ സംഘം പോലീസ് അന്വേഷണത്തെ തുടര്‍ന്ന് നാട്ടിലെത്തിക്കുകയായിരുന്നു.

15 കാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍
Dhanesh
നൗഷാദിന്റെ നേതൃത്വത്തില്‍ തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി കോടതിയില്‍ മൊഴിനല്‍കിയത്. പോലീസിലും ഇത് സംബന്ധിച്ച് പരാതി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ലൈംഗിക പീഡനം തെളിഞ്ഞു. ഈ സാഹചര്യത്തില്‍ തട്ടിക്കൊണ്ട് പോകലിനും ബലാത്സംഗത്തിനും നൗഷാദിനും അജിക്കും ധനേഷിനുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

Keywords: Molestation, Girl, Youths, Arrest, School student, Kanhangad, Kasaragod, Arrest, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia