പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്ത് കൊടുക്കാത്ത വിരോധം പതിനഞ്ചുകാരനെ മര്‍ദ്ദിച്ചു
Jan 13, 2012, 11:05 IST
കാഞ്ഞങ്ങാട്: ക്ലാസിലെ വിദ്യാര്‍ത്ഥിനിയുടെ ഫോട്ടോ മൊബൈല്‍ഫോണില്‍ എടുത്തു കൊടുക്കാത്ത വിരോധത്തിന് പതിനഞ്ചുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം കുറ്റിക്കാട്ടില്‍ തള്ളിയതായി പരാതി. പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പത്താം തരം വിദ്യാര്‍ത്ഥിയും ചാലിങ്കാല്‍ ചെക്യാര്‍പ്പ് സ്വദേശിയുമായ രജി(15)നെയാണ് മര്‍ദ്ദിച്ചത്. ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് ഇന്നോവ കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതിന് ശേഷം തള്ളിയത്. ഒരാഴ്ച മുമ്പ് രജിനെ മൂന്നംഗ സംഘം സമീപിച്ച് ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിക്കൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നവഴിയാണ് സംഘം തടഞ്ഞതെന്നും തിങ്കളാഴ്ച ഇതേ ആവശ്യവുമായി സംഘം തന്നെ സമീപിച്ചതായി രജിന്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുമ്പോഴാണ് സംഘം കാറില്‍ കയറ്റി തന്നെ മര്‍ദ്ദിച്ചതിന് ശേഷം തള്ളിയതെന്നും രജിന്‍ പറഞ്ഞു. പരിക്കുകളോടെ വീട്ടിലെത്തിയ രജിനെ വീട്ടുകാരാണ് ആസ്പത്രിയിലെത്തിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നു. ചെക്യാര്‍പ്പിലെ രവീന്ദ്രന്റെയും രജനിയുടെയും മകനാണ്.
Keywords: mobile-Phone, Photo, Attack, boy, Kidnap, Kanhangad, Kasaragod