തൃക്കരിപ്പൂരിലെ കെട്ടിടത്തില്‍നിന്നും സ്വര്‍ണവും പണവും കവര്‍ന്നകേസിലെ പ്രതിക്ക് ഒന്നരവര്‍ഷം തടവ്
Sep 9, 2015, 10:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09/09/2015) തൃക്കരിപ്പൂരില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്ന കെട്ടിടത്തില്‍നിന്നും സ്വര്‍ണാഭരണവും പണവും കവര്‍ച്ചചെയ്ത കേസില്‍ പ്രതിയായ യുവാവിനെ കോടതി ഒന്നരവര്‍ഷം തടവിന് ശിക്ഷിച്ചു. പഴയങ്ങാടി മാടായിലെ കണ്ടത്തില്‍ വീട്ടില്‍ ഷറഫുദ്ദീനെ(35)യാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി 15 മാസം തടവിനും 15,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.
2011 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. സൗത്ത് തൃക്കരിപ്പൂരിലെ മുഹമ്മദ് സുഹൈറലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മുറിയില്‍ നിര്‍മ്മാണതൊഴിലാളിയായ നാരായണി സൂക്ഷിച്ചിരുന്ന ഒരു പവന്‍ സ്വര്‍ണമാലയും 600 രൂപയുമാണ് മോഷണം പോയത്. നിരവധി കവര്‍ച്ചാകേസുകളില്‍ല്‍ പ്രതിയായ ഷറഫുദ്ദീനെ പയ്യന്നൂര്‍ പോലീസ് മറ്റൊരു കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്നുണ്ടായ ചോദ്യംചെയ്യലിലാണ് ഷറഫുദ്ദീന്‍ തൃക്കരിപ്പൂരിലും കവര്‍ച്ചനടത്തിയതായി തെളിഞ്ഞത്. ഷറഫുദ്ദീനെതിരെ ചന്തേര പോലീസ് കേസെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കവര്‍ച്ചചെയ്യപ്പെട്ട സ്വര്‍ണം പയ്യന്നൂരിലെ ഒരു ജ്വല്ലറിയില്‍നിന്നും കണ്ടെടുക്കുകയും ചെയ്തു.

Keywords: Kanhangad, Robbery, Accuse, Kasaragod, Kerala, 1.5 year imprisonment for robbery case accused