city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആ­ദ്യ ഭാ­ര്യ­ക്ക് 15 ല­ക്ഷം രൂ­പ ന­ഷ്ട­പ­രി­ഹാ­രം നല്‍കാന്‍ വിധി

ആ­ദ്യ ഭാ­ര്യ­ക്ക് 15 ല­ക്ഷം രൂ­പ ന­ഷ്ട­പ­രി­ഹാ­രം നല്‍കാന്‍ വിധി

കാ­ഞ്ഞ­ങ്ങാട്: ഭാ­ര്യ­യെയും കു­ട്ടി­യേയും സം­ര­ക്ഷി­ക്കാ­തെ മ­റ്റൊ­രു യു­വ­തിയെ വി­വാ­ഹം ചെ­യ്­ത് താ­മ­സി­ച്ചു വ­രു­ന്ന ഭര്‍­ത്താ­വ് ആ­ദ്യ ഭാ­ര്യ­ക്ക് പ­തി­ന­ഞ്ചുല­ക്ഷം രൂ­പ ന­ഷ്ട­പ­രി­ഹാ­ര­വും 30,000 രൂ­പ ഇ­ദ്ദ­യും 50 പ­വന്‍ സ്വര്‍­ണ­വും തി­രി­ച്ചു കൊ­ടു­ക്ക­ണ­മെന്ന് കോട­തി ഉ­ത്ത­രവ്. കാ­ഞ്ഞ­ങ്ങാ­ട് ടി.ബി. റോ­ഡി­ലെ അ­ബ്ദുര്‍ റ­ഹ്മാ­ന്റെ മകള്‍ റുബീ­ന മന്‍­സി­ലി­ല്‍ ടി. റു­ബീ­ന­യു­ടെ(21) പ­രാ­തി­യി­ലാണ് ഭര്‍­ത്താ­വ് അ­ജാ­നൂര്‍ പള്ള­മ്പി ഹൗ­സില്‍ എം. ഷെ­രീ­ഫ് (28) ന­ഷ്ട­പ­രി­ഹാ­രം നല്‍­കേ­ണ്ടത്.

വി­വാ­ഹ­സ­മയ­ത്ത് റു­ബീന­ക്ക് നല്‍­കി­യി­രു­ന്ന അ­റുപ­ത് പ­വന്‍ സ്വര്‍­ണം ഷെ­രീ­ഫ് വാ­ങ്ങി ദു­രു­പ­യോ­ഗം ചെ­യ്­ത­തില്‍ 50 പ­വന്‍ സ്വര്‍­ണം തി­രി­ച്ചു കൊ­ടു­ക്ക­ണ­മെന്നും നേര­ത്തെ റുബീ­ന കു­ടും­ബ കോ­ട­തി­യില്‍ നല്‍കി­യ പ­രാ­തി­യെ തു­ടര്‍­ന്ന് കോട­തി നല്‍­കാന്‍ ഉ­ത്ത­ര­വി­ട്ട ഇ­ദ്ദ കാല­ത്തെ ചി­ല­വായ 30,000 രൂ­പയും പ­തിന­ഞ്ചു ല­ക്ഷം രൂ­പ ഭാ­വി സു­ര­ക്ഷ­യ്­ക്ക് വേ­ണ്ടിയും ആ­യി­രം രൂപ കോട­തി ചി­ല­വായും നല്‍­കാ­നുമാ­ണ് ഹൊസ്ദുര്‍­ഗ് ഒന്നാം ക്ലാ­സ് ജു­ഡീ­ഷ്യല്‍ മ­ജി­സ്‌­ട്രേ­റ്റ് ഉ­ത്ത­ര­വി­ട്ടത്. ഇ­വര്‍­ക്ക് അ­ഞ്ച് വ­യ­സ്സു­ള്ള പെണ്‍­കു­ട്ടി­യുണ്ട്.

ഇ­തി­ന് ശേ­ഷം സവാ­ന എ­ന്ന മ­റ്റൊ­രു യുവതി­യെ 2009 ഏ­പ്രില്‍ 14ന് വി­വാ­ഹം ക­ഴി­ച്ച് വേ­റെ താ­മ­സി­ച്ചു വ­രു­ന്ന ഷെ­രീ­ഫി­നെ­തി­രെ റുബീ­ന കു­ടുംബ കോ­ട­തി­യില്‍ കേ­സ് കൊ­ടു­ത്തു. അ­നുകൂ­ല വി­ധി സ­മ്പാ­ദി­ച്ചി­രു­ന്നു­വെ­ങ്കിലും ഇത് ന­ട­പ്പി­ലാ­യില്ല. ഇതി­നെ തു­ടര്‍­ന്നാ­ണ് ഹൊ­സ്­ദുര്‍­ഗ് കോ­ട­തി­യില്‍ ഗാര്‍ഹി­ക പീ­ഡ­ന കേ­സ് കൊ­ടു­ത്തത്.

Keywords:  Kanhangad, Court order, Marriage, Hosdurg.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia