city-gold-ad-for-blogger

കളിച്ചു കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി കുളത്തില്‍ വീണു മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 08/06/2015) കളിച്ചു കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി കുളത്തില്‍ വീണു മരിച്ചു. പെരിയ ആയമ്പാറ ഗവ യു പി സ്‌കൂളിലെ എഴാം ക്ലാസ് വിദ്യാര്‍ത്ഥിയും ആയമ്പാറയിലെ ബാബുവിന്റെ മകനുമായ ലിബി(13)നാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കളിച്ചു കൊണ്ടിരിക്കെ വീടിനടുത്ത കുളത്തില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു.

കളിച്ചു കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി കുളത്തില്‍ വീണു മരിച്ചുസംഭവം നേരില്‍ കണ്ട ലിബിന്റെ ഇളയമ്മയുടെ നിലവിളി കേട്ട് അയല്‍ക്കാരനായ നാരായണന്‍ കുളത്തിലേക്ക് ചാടി ലിബിനെ പുറത്തെത്തിച്ചപ്പോഴേക്കും മരണപ്പെട്ടു. ബേക്കല്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: ലൈബിന്‍, നിഖില.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia