city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വലിയപറമ്പില്‍ പൂഴി മണ്ണില്‍ വിളഞ്ഞത് നൂറ് മേനി

കാസര്‍കോട്: കായലിനും കടലിനുമിടയിലെ ചെറിയ ഭൂപ്രദേശത്തെ  പൂഴിമണ്ണില്‍ കൃഷി ഇറക്കി അത്ഭുതം വിളയിക്കുകയാണ് വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍. ജനസംഖ്യ വളരെ കുറഞ്ഞ ഈ ദ്വീപില്‍   കഠിനാദ്ധ്വാനത്തോടൊപ്പം സാഹചര്യങ്ങളോട് പൊരുതിയാണ്  ഈ കന്നികര്‍ഷകര്‍  നൂറ് മേനി വിളയിച്ചത്.

നൂറ്റി എഴുപതോളം  കര്‍ഷക കുടുംബങ്ങള്‍ താമസിക്കുന്നുണ്ട് ഈ പ്രദേശത്ത്.  ഇവര്‍ എന്താവശ്യത്തിനും കായല്‍ കടന്ന് പയ്യന്നൂരിനെയോ തൃക്കരിപ്പൂരിനേയോ മറ്റോ ആശ്രയിക്കണം.  ഇത്തരം ബുദ്ധിമുട്ടുകള്‍ മുന്‍നിര്‍ത്തിയാണ്  ആവശ്യമായ  പച്ചക്കറികള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൃഷിഭവന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്.

പദ്ധതിക്കായി എഴുപത്തയ്യായിരം രൂപ കൃഷിഭവന്‍ സബ്‌സിഡിയായി നല്‍കി. ആവശ്യമായ വിത്തും നല്‍കി.  ജൈവകൃഷിരീതിയാണ് അവലംബിച്ചത്. കൃഷിക്കാവശ്യമായ വളം കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നു.  മികച്ച രീതിയില്‍ കൃഷി ചെയ്യുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഏര്‍പ്പെടുത്തി.

നീലേശ്വരം ബ്ലോക്കിലെ കൃഷി ഓഫീസര്‍മാരുടെ യോഗത്തിലാണ്  തെങ്ങുകള്‍ക്കിടയില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിന്  ഈ പ്രദേശത്ത് ഒരു ക്ലസ്റ്റര്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു വരുന്നത്.   ഇങ്ങനെയൊരു കൃഷി രീതിയെക്കുറിച്ച് കേട്ടപ്പോള്‍   അസാധ്യമെന്നാണ് എല്ലാവരും  കരുതിയത്. പൂഴി മണ്ണില്‍ എങ്ങനെയാണ് കൃഷി ചെയ്യുക  എന്ന ചിന്തയായിരുന്നു കൂട്ടായ്മയിലെ അംഗങ്ങള്‍.

എന്നാല്‍ സി പി സി ആര്‍ ഐയുടെ  ശാസ്ത്രീയമായ  നിര്‍ദേശങ്ങള്‍ എല്ലാവരും ഒറ്റമനസോടെ സ്വീകരിക്കുകയായിരുന്നു.  കൃഷി ഓഫീസര്‍ കെ വി ഷീനയും കൃഷി അസിസ്റ്റന്റ് എസ് സുനില്‍ കുമാറും ഇതിനായ് മുന്നിട്ടിറങ്ങിയതോടെ ധാരണകളെല്ലാം  മാറി. കുടുംബശ്രീ പ്രവര്‍ത്തകയായ കെ ആശയുടെ നേതൃത്വത്തില്‍ ഒരു ക്ലസ്റ്ററും രൂപീകരിച്ചു  50സെ.മീ നീളം, 50 സെ.മി വീതി, 50 സെ.മീ ആഴം എന്ന അനുപാതത്തില്‍ കുഴികളെടുത്ത്, മൂന്ന് വരികളിലായി ചകിരി മലര്‍ത്തിവെച്ച് മണ്ണും ജൈവവളവും ഇട്ട് മൂടിയശേഷം വിത്ത് പാകും. ഇങ്ങനെയാണ്  കൃഷിക്ക് ആവശ്യമായ നിലമൊരുക്കിയത്.

പൂഴിമണ്ണില്‍ വെള്ളം ഊര്‍ന്നു പോകുന്നതിനാലാണ്   മണ്ണിന്റെ  ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി ഈ രീതി അവലംബിച്ചത്.  പഞ്ചായത്തിന്റെ  തെക്കേ അറ്റത്ത് നാലാം വാര്‍ഡില്‍  വെറും പൂഴിമണ്ണില്‍  വിവിധ ഭാഗങ്ങളില്‍ പന്ത്രണ്ടര ഏക്കറിലായാണ്  കൃഷിയിറക്കിയത്.  കൃഷിയില്‍ മുന്‍ പരിചയമില്ലാത്തവരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങള്‍. അതുകൊണ്ട് തന്നെ തികച്ചും പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷി ആരംഭിച്ചത്. വെണ്ട,തക്കാളി, വഴുതന, ചീര,പയര്‍, മത്തന്‍, കുമ്പളം, വെളളരി, പച്ചമുളക് തുടങ്ങിയ ഇനങ്ങളാണ് വിളയിച്ചത്.

കേരളപ്പിറവി ദിനത്തില്‍ വിളവെടുപ്പ് നടത്തും.  അടുത്തവര്‍ഷം ഇഞ്ചി, മഞ്ഞള്‍, കരനെല്ല് എന്നിവ കൃഷിചെയ്യാനുളള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍. അതേ സമയം ഈ പദ്ധതി പഞ്ചാത്തു മുഴുന്‍ വ്യാപിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് ഗ്രാമ പഞ്ചായത്ത് അധികൃതര്‍.    നവജ്യോതി, സൗഭാഗ്യ, നന്മ, ഭദ്രത, മൈത്രി, പുലരി, ഐശ്വര്യ, എന്നിങ്ങനെ പ്രദേശത്തെ ഏഴ് കുടുംബശ്രീ യൂണിറ്റുകളും  ഒരു പുരുഷ സ്വയം സഹായ സംഘവും  ഉള്‍പ്പെടെ എഴുപത് അംഗങ്ങളുണ്ട്  ഈ കൂട്ടായ്മയില്‍. കൃഷിക്കാവശ്യമായ നിലമൊരുക്കുന്നതുമുതല്‍ വിളവെടുപ്പുവരെ എല്ലാ പ്രവര്‍ത്തനങ്ങളും അംഗങ്ങള്‍തന്നെ നിര്‍ലഹിച്ചു വരുന്നു.

വലിയപറമ്പില്‍  പൂഴി മണ്ണില്‍ വിളഞ്ഞത് നൂറ് മേനി

Keywords:  100% victory for farming, kasaragod, CPCRI, Farming, Victory, Valiyaparamba, Farm workers, Nileshwaram, Kanhangad, Kudumbasree, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia