സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Mar 20, 2012, 13:38 IST
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ബ്യൂട്ടീഷ്യന് കോഴ്സ്, ഡ്രസ്സ് മേക്കിംഗ് ആന്റ് ഫാഷന്‍ ഡിസൈനിംഗ് സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം, ഭക്ഷണം എന്നിവ തികച്ചും സൗജന്യമായിരിക്കും. 20 നും 35 നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി വരെ പഠിച്ച യുവതികള്‍ക്ക് അപേക്ഷിക്കാം. പേര്, മേല്‍വിലാസം, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ മാര്‍ച്ച് 26 വരെ ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, ആനന്ദാശ്രമം പി ഒ, കാഞ്ഞങ്ങാട്, പിന് 671 531 എന്ന വിലാസത്തില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2268240 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Keywords: Course, Appointment, Kanhangad, Kasaragod







