സൗകര്യമൊരുക്കാത്ത സ്കൂള്‍ തലവരി തിരിച്ചുനല്‍കാന്‍ വിധി
Feb 1, 2012, 11:30 IST
കാഞ്ഞങ്ങാട്: വിദ്യാഭ്യാസം കച്ചവടമാക്കിയ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ ഉപഭോക്തൃഫോറം വിധി. കാഞ്ഞങ്ങാട് സിഎംഐ ക്രൈസ്റ്റ് സ്കൂള്‍ അധികൃതര്‍ക്കെതിരെ നീലേശ്വരം കരുവാച്ചേരി കല്ലായി ഹൗസില്‍ എ റിയാസ് നല്കിയ പരാതിയിലാണ് വിധി. എല്‍കെജി വിദ്യാര്‍ഥിയുടെ പ്രവേശനത്തിന് പതിനായിരത്തിലധികം രൂപ തലവരി വാങ്ങിയിട്ടും ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ നല്‍കാതെ കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച സ്കൂള്‍ അധികൃതര്‍ 10,400 രൂപ തിരിച്ചുനല്‍കണം.
അഡ്മിഷന് വേളയില്‍ ഈടാക്കിയ 13,383 രൂപയില്‍ യൂണിഫോം, അഡ്മിഷന് ഫീസുകള്‍ ഒഴിച്ചുള്ള 10,400 രൂപ പരാതി രജിസ്റ്റര്‍ ചെയ്ത തീയതി മുതല്‍ ഒമ്പത് ശതമാനം പലിശസഹിതം രക്ഷിതാവിന് നല്‍കാനാണ് വിധി. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്റ് കെ ടി സിദ്ദിഖ്, മെമ്പര്‍മാരായ പി രമാദേവി, കെ ജി ബീന എന്നിവരടങ്ങിയ ഫോറമാണ് ശിക്ഷ വിധിച്ചത്.