city-gold-ad-for-blogger

സ്വാതന്ത്ര്യസമര സേനാനി കെ. മാധവനെ ആദരിച്ചു

സ്വാതന്ത്ര്യസമര സേനാനി കെ. മാധവനെ ആദരിച്ചു
കാഞ്ഞങ്ങാട്: സിറ്റി ചാനലിന്റെ 15-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധീയന്‍ കമ്മ്യൂണിസ്റ്റുമായ കെ. മാധവനെ ആദരിച്ചു. നെല്ലിക്കാട്ടെ അദ്ദേഹത്തിന്റെ വസതിയിലില്‍ നടന്ന ചടങ്ങില്‍ കേരള സാസംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് കെ.മാധവനെ പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു.

ഡി.സി.സി. പ്രസിഡന്റ് അഡ്വ.സി.കെ ശ്രീധരന്‍, അഡ്വ. എം.സി.ജോസ്, എം.അസിനാര്‍, കേബിള്‍ ടി.വി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഷുക്കൂര്‍ കോളിക്കര, സെക്രട്ടറി സതീഷ് കെ.പാക്കം, ട്രഷറര്‍ ലോഹിതാക്ഷന്‍, കെ.സി.സി.എല്‍ ജില്ലാ ഹെഡ് രഘുനാഥ്, യൂണിറ്റി ചെയര്‍മാന്‍ ഗോപന്‍, ടി.കെ.നാരായണന്‍, മലയാളം ടുഡേ മാനേജിംഗ് എഡിറ്റര്‍ സി.ഷംസുദ്ദീന്‍, ഗ്രോട്ടെക് എം.ഡി. സുധില്‍, മുഹമ്മദ് അസ്‌ലാം, മുഹമ്മദ് കുഞ്ഞിമാസ്റ്റ്ര്‍, അജയകുമാര്‍ നെല്ലിക്കാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു. സിറ്റി ചാനല്‍ എം.ഡി ടി.വി. മോഹനന്‍ സ്വാഗതം പറഞ്ഞു.

Keywords: K.Madhavan, Honour, City channel, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia