ലഹരി വസ്തു ഉപയോഗിക്കുന്നത് തെറ്റാണെന്ന് പറഞ്ഞതിന് യുവാവിന് മര്‍ദനം
Jul 13, 2015, 17:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/07/2015) ലഹരി വസ്തു ഉപയോഗിക്കുന്നത് തെറ്റാണെന്ന് പറഞ്ഞതിന് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. ആറങ്ങാടി നിലാങ്കരയിലെ കരുണാകരന്റെ മകന് അഭിലാഷി (27) നാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ അഭിലാഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇര്‍ഷാദ്(20), ഇര്‍ഷാദ്(21), നാസര്‍(23) എന്നിവരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് അഭിലാഷ് പറഞ്ഞു. ഇര്‍ഷാദ് സൈക്കിള്‍ ട്യൂബിന്റെ പഞ്ചര്‍ അടക്കുന്ന പശ പ്ലാസ്റ്റിക്ക് കവറിനകത്താക്കി മുഖത്ത് വെച്ച് വലിക്കാറുണ്ട്. ഇത് ലഹരിയായി ഉപയോഗിക്കുന്നത് തെറ്റാണെന്ന് പറഞ്ഞതിനാണ് തന്നെ മര്‍ദിച്ചതെന്ന് അഭിലാഷ് പരാതിപ്പെട്ടു.
Keywords: Kasaragod, Kerala, Kanhangad, Assault, Attack, Youth assaulted.
Advertisement: