യു.എസ്.എസ് മാതൃക പരീക്ഷയിലെ ജേതാക്കളെ അനുമോദിച്ചു
Jan 30, 2012, 14:00 IST
![]() |
| കെഎസ്ടിഎ ജില്ലാ അക്കാദമിക്ക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സബ്ജില്ലാ തലത്തില്‍ യുഎസ്എസ് മാതൃക പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീകൃഷ്ണ അഗിത്തായ അനുമോദിക്കുന്നു |
കാഞ്ഞങ്ങാട്: കെഎസ്ടിഎ ജില്ലാ അക്കാദമിക്ക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സബ്ജില്ലാ തലത്തില്‍ യുഎസ്എസ് മാതൃക പരീക്ഷയില്‍ മേലങ്കോട്ട് എസി കണ്ണന് നായര്‍ സ്കൂളിലെ എന്‍.അശ്വിന് പ്രീത്, ജി.മേഘ എന്നിവര്‍ ഒന്നും മൂന്നും സ്ഥാനങ്ങളും ജിഎച്ച്എസ് തായന്നൂരിലെ ജനുയേല് ജോണ്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. കുട്ടികളെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീകൃഷ്ണ അഗിത്തായ അനുമോദിച്ചു. ഹോസ്ദുര്‍ഗ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടിയില്‍ കെഎസ്ടിഎ ഹോസ്ദുര്‍ഗ് സബ് ജില്ലാ പ്രസിഡന്റ് സി.കെ.വിജയകുമാര്‍ അദ്ധ്യക്ഷനായിരുന്നു. മാതൃക പരീക്ഷയുടെ വിശദീകരണം അക്കാദമിക് കൗണ്‍സില്‍ കണ്‍സില്‍ കണ്‍വീനര്‍ ടി.വി.ഗംഗാധരന് നടത്തി. എം.ബാലകൃഷ്ണന്, ദേവസ്യ ആന്റണി, സുലേഖ, പി.രവി എന്നിവര്‍ പ്രസംഗിച്ചു. എം.ബാലന് സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kanhangad, AKSTU, Congratulations, Winners
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







