city-gold-ad-for-blogger

മദ്യപിച്ച് വാഹനമോടിച്ച മൂന്ന് പേര്‍ക്ക് പിഴ

മദ്യപിച്ച് വാഹനമോടിച്ച മൂന്ന് പേര്‍ക്ക് പിഴ
കാഞ്ഞങ്ങാട്‌ : മദ്യലഹരിയില്‍ വാഹനമോടിച്ച മൂന്ന് പേര്‍ക്ക് കോടതി പിഴ വിധിച്ചു. ചായ്യോം കുണ്ടൂരിലെ പി.വി.ദാമോദരന്‍ (48), തിമിരി പാലത്തേരയിലെ കെ.ബാബു (38), തൃക്കരിപ്പൂര്‍ എളമ്പച്ചിയിലെ പി.കിരണ്‍ (28), എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി 2000 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചത്.
2012 ജനുവരി 10ന് പേരോല്‍ പാലാത്തട്ടില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ദാമോദരന്‍ മദ്യലഹരിയില്‍ ഓടിച്ചുവരികയായിരുന്ന കെ എല്‍ 13 എന്‍ -9687 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ പിടികൂടുകയായിരുന്നു.
2011 ഡിസംബര്‍ 13ന് വൈകുന്നേരം നീലേശ്വരം പള്ളിക്കര റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നാണ് കെ.ബാബു ഓടിച്ചുവരികയായിരുന്ന കെഎല്‍14 ഇ 3530 നമ്പര്‍ ബൈക്ക് പോലീസ് പിടികൂടിയത്.
2012 ജനുവരി 23ന് വൈകിട്ട് നീലേശ്വരം മേല്‍പ്പാലത്തിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് കിരണ്‍ ഓടിച്ചുവന്ന കെ.എല്‍.60 - 8152 നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Keywords: kasaragod, Kanhangad, Liquor, court, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia