city-gold-ad-for-blogger

മണല്‍ മാഫിയയുടെ ആക്രമണം: ഫോട്ടോഗ്രാഫര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: മണല്‍ മാഫിയയുടെ ആക്രമണത്തില്‍ ഫോട്ടോ ഗ്രാഫര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെ ബല്ലാകടപ്പുറം ഇട്ടമ്മലിന് സമീപമാണ് സംഭവം. ബല്ലാകടപ്പുറത്തെ സുരേഷന്റെ മകനും കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ സ്റ്റുഡിയോ ഉടമയുമായ ബി. പ്രിയേഷിനാ (23)നാണ് ആക്രമത്തില്‍ പരിക്കേറ്റത്.

അടുത്തിടെ അനധികൃതമായി കടത്തുകയായിരുന്ന മണല്‍ ലോറി നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞ് പോലീസിലേല്‍പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രിയേഷ് പറഞ്ഞു.

മണല്‍ മാഫിയയുടെ ആക്രമണം: ഫോട്ടോഗ്രാഫര്‍ക്ക് പരിക്ക്ബല്ലാകടപ്പുറത്തെ ആസിഫ്, ഷെഫീര്‍, ഉബൈദ്, സി.കെ ഇസ്മാഈല്‍, ജാബിര്‍ തുടങ്ങിയവരും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേരും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് പ്രിയേഷ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Assault, Sand, Sand mafia, Attack, Hospital, Injured, Kasaragod, Kanhangad, Kerala, Priyesh. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia