city-gold-ad-for-blogger

പുസ്തകങ്ങള്‍ കുട്ടികളുടെ ചുമലിലേറി നാടുകാണാനിറങ്ങി; ഒടുവില്‍ ചില്ലലമാരകള്‍ കാലിയായി

അജാനൂര്‍: (www.kasargodvartha.com 24/06/2015) വായനാവാരത്തിന്റെ ആറാം ദിനത്തില്‍ അജാനൂര്‍ ഗവ.ഫിഷറീസ് യു.പി സ്‌കൂളിന്റെ ചില്ലലമാരയില്‍ സൂക്ഷിച്ചിരുന്ന നൂറു കണക്കിന് പുസ്തകങ്ങള്‍ക്ക് മോചനം ലഭിച്ചു. 242 കുട്ടികളും രക്ഷിതാക്കളും അവര്‍ക്കും അവരുടെ വീട്ടിലുള്ളവര്‍ക്കും കൂടി ഓരോ ലൈബ്രറി പുസ്തകം എടുത്തു.

ക്ലാസ് ലീഡര്‍ പ്രത്യേകം തയ്യാറാക്കിയ വിതരണ രജിസ്റ്ററില്‍ ഓരോരുത്തരും എടുത്ത് പുസ്തകത്തിന്റെ പേരും നമ്പറും എഴുതി ഒപ്പിട്ടു. പുസ്തകങ്ങള്‍ ചില്ലലമാരയില്‍ നിന്ന് വീടുകളിലേക്ക് - എന്ന വ്യത്യസ്തമായ ഈ പരിപാടിയില്‍ കുടുംബശ്രീ പ്രവര്‍ത്തകരും ക്ലബ്ബുകളും പങ്കാളികളായി.

പൂര്‍വവിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ട് പി.പി കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. 2013 വര്‍ഷത്തില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമുമായി തിരുവനന്തപുരം സായ് ഗ്രാമത്തില്‍ വേദി പങ്കിട്ട ഓര്‍മയില്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രം ആധ്യാത്മികാചാര്യന്‍ കെ. രാജന്‍ അഗ്നിച്ചിറകുകളുടെ വായനാനുഭവം കുട്ടികളുമായി പങ്കുവെച്ചു.

സി.എച്ച്. മജീദ്, കാസിം പാലായി, കെ. സുഗുണന്‍ എന്നിവര്‍ സംസാരിച്ചു. അനിത മോഹന്‍ അധ്യക്ഷയായിരുന്നു. കെ. ആശ സ്വാഗതവും സി. ഖദീജ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പുസ്തകങ്ങള്‍ കുട്ടികളുടെ ചുമലിലേറി നാടുകാണാനിറങ്ങി; ഒടുവില്‍ ചില്ലലമാരകള്‍ കാലിയായി

Keywords :  Ajanur, Kasaragod, Kerala, Kanhangad, Education, School, Students,  Reading  Programme. 


പുസ്തകങ്ങള്‍ കുട്ടികളുടെ ചുമലിലേറി നാടുകാണാനിറങ്ങി; ഒടുവില്‍ ചില്ലലമാരകള്‍ കാലിയായി

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia