city-gold-ad-for-blogger

പുതുവത്സരാഘോഷ ലഹരിയില്‍ അവര്‍ നശിപ്പിച്ചത് കപ്പകൃഷി

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.01.2015) പുതുവത്സരാഘോഷത്തിന്റെ ലഹരിയില്‍ ഒരുസംഘം യുവാക്കള്‍ നശിപ്പിച്ചത് കപ്പകൃഷി. അജാനൂര്‍ കൊളവയലിലെ അബ്ദുല്‍ ഖാദറിന്റെ പറമ്പിലെ 200 മുരട് കപ്പകൃഷിയാണ് ബുധനാഴ്ച രാത്രി ഒരു സംഘം നശിപ്പിച്ചത്.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മദ്യലഹരിയിലായിരുന്ന ഒരു സംഘം അബ്ദുല്‍ ഖാദറിന്റെ പറമ്പില്‍ അതിക്രമിച്ച് കയറുകയും കപ്പകൃഷി നശിപ്പിക്കുകയുമായിരുന്നുവെന്നുമാണ് പരാതി. ഇതിനു മുമ്പ് അബ്ദുല്‍ ഘാദറിന്റെ 25ഓളം കോഴികളേയും ചിലര്‍ മോഷ്ടിച്ചിരുന്നു.
പുതുവത്സരാഘോഷ ലഹരിയില്‍ അവര്‍ നശിപ്പിച്ചത് കപ്പകൃഷി
File Photo

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Tapioca cultivation destroyed, New Year Celebration, Complaint, Kanhangad, Kerala.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia