city-gold-ad-for-blogger

പത്രവായനക്കിടെ സി.പി.എം. നേതാവ് കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: പത്രവായനക്കിടെ സി.പി.എം. നേതാവ് കുഴഞ്ഞു വീഴു മരിച്ചു. കിനാനൂര്‍- കരിന്തളം ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സി. പി. എം. പരപ്പ മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ പെരിയങ്ങാനത്തെ വി. കുഞ്ഞിരാമന്‍(65) ആണ് മരിച്ചത്.

പ്രഭാത സവാരി കഴിഞ്ഞെത്തിയ കുഞ്ഞിരാമന്‍ ബുധനാഴ്ച രാവിലെ പത്രം വായിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഡി. വൈ. എഫ്. ഐ. മുന്‍ ബ്‌ളോക്ക് പ്രസിഡന്റ്, സി. പി. എം. ഏരിയാ വളണ്ടിയര്‍ കമ്മിറ്റിയംഗം, കിനാനൂര്‍- കരിന്തളം സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
പത്രവായനക്കിടെ സി.പി.എം. നേതാവ് കുഴഞ്ഞുവീണ് മരിച്ചു
ഭാര്യ: കെ. സാവിത്രി. മക്കള്‍: ബീന, റീന, ഗിരീഷ്. മരുമക്കള്‍: വി.കെ. നാരായണന്‍, രജനി, കെ. രവീന്ദ്രന്‍. സഹോദരങ്ങള്‍: കുഞ്ഞമ്പു നായര്‍, സുരേശന്‍, പരേതനായ കൃഷ്ണന്‍ നായര്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:  യുവനടിയുടെ ആത്യമഹത്യക്ക് പിന്നിൽ കാമുകന്റെ ഭീഷണി

Keywords:  Kanhangad, Kerala, Obituary, CPM, news, Worker, Karinthalam, Parappa, Local Secretary, Aria Voluntary

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia