city-gold-ad-for-blogger

നായര്‍ സമുദായത്തോട് കാണിക്കുന്ന അവഗണക്കെതിരെ പ്രതികരിക്കും: NSS

നായര്‍ സമുദായത്തോട് കാണിക്കുന്ന അവഗണക്കെതിരെ പ്രതികരിക്കും: NSS
കാഞ്ഞങ്ങാട്: അധികാരത്തില്‍ വരു മുണികള്‍ നായര്‍ സമുദായത്തോട് കാണിക്കുന്ന അവഗണക്കെതിരെ നായര്‍ സര്‍വ്വീസ് സൊസൈറ്റി ഒറ്റക്കെട്ടായി പ്രതികരിക്കുമെന്ന് എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് പി.യു. ഉണ്ണികഷ്ണന്‍ നായര്‍ പറഞ്ഞു. അജാനൂര്‍ കരയോഗത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും, കുടുംബ സംഗമും ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത മേഖലയിലും മുന്നോക്ക ജാതിയെ പേരില്‍ നായര്‍ സമുദായത്തെ തഴയുന്ന സമീപനത്തില്‍ ഇനിയെങ്കിലും മാറ്റം ഉണ്ടാകണം. ഭരണാധികാരികളുടെ ഇത്തരത്തിലുള്ള സമീപനങ്ങളെ എന്‍.എസ്.എസ് പല അവസരങ്ങളിലും കോടതിയില്‍ ചോദ്യം ചെയ്യുകയും അനുകൂലമായ വിധി നേടുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കരയോഗം പ്രസിഡണ്ട് പി.ദിവാകരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡണ്ട് കരിച്ചേരി പ്രഭാകരന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി ആര്‍. മോഹന്‍ കുമാര്‍ കാഞ്ചനവല്ലി, പി.സി. സതി എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി പി.കുഞ്ഞുണ്ണി നായര്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ പി. നാരായണന്‍കുട്ടി നായര്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. .

പുതിയ ഭാരവാഹികളായി പി.ദിവാകരന്‍ നായര്‍ (പ്രസിഡണ്ട്), കെ.പി.മുരളീധരന്‍ (വൈസ് പ്രസിഡണ്ട്), പി. കുഞ്ഞുണ്ണി നായര്‍ (സെക്രട്ടറി), പി. നാരായണന്‍കുട്ടി നായര്‍ (ട്രഷറര്‍), പി.പി.രാധാകൃഷ്ണന്‍ നായര്‍ (ജോയിന്റ് സെക്രട്ടറി ),എം. അരവിന്ദാക്ഷന്‍ നായര്‍, മാധവന്‍ നായര്‍ (താലൂക്ക് യൂണിയന്‍ പ്രതിനിധികള്‍), പി.ശങ്കരന്‍ നായര്‍ (ഇലട്രറല്‍ റോള്‍ മെമ്പര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Keywords: Kasaragod, Kanhangad, NSS.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia