city-gold-ad-for-blogger

തോണിയില്‍ നിന്ന് കടലിലേക്ക് തെറിച്ച് വീണ് മത്സ്യത്തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.07.2014) കടലില്‍ മത്സ്യ ബന്ധനത്തിനിടെ തോണിയില്‍ നിന്ന് തെറിച്ച് വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ സാമിക്കുട്ടിയുടെ മകന്‍ നാരായണ(53)നാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് തീരക്കടലിലാണ് അപകടം.

തോണിയില്‍ നിന്ന് കടലിലേക്ക് തെറിച്ച് വീണ് മത്സ്യത്തൊഴിലാളി മരിച്ചു

തോണിയില്‍ നിന്ന് കടലിലേക്ക് തെറിച്ച് വീണ് മത്സ്യത്തൊഴിലാളി മരിച്ചുപത്തോളം മത്സ്യത്തൊഴിലാളികളോടൊപ്പം തോണിയില്‍ മത്സ്യ ബന്ധനത്തിന് പുറപ്പെട്ടതായിരുന്നു നാരായണന്‍. കരയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ കടലില്‍ വെച്ച് നാരായണന്‍ തോണിയില്‍ നിന്ന് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ മറ്റു തൊഴിലാളികള്‍ ചേര്‍ന്ന് കരയ്‌ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

പെട്ടെന്നുള്ള തിരമാലയില്‍ തോണി ഉലഞ്ഞപ്പോഴാണ് നാരായണന്‍ തെറിച്ച് കടലിലേക്ക് വീണത്. മൃതദേഹം പേസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. നാരായണന് ഭാര്യയും രണ്ടു മക്കളുമുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Webdesk Vi
Webdesk Vi

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia