city-gold-ad-for-blogger

ടര്‍ഫ് ഗ്രൗണ്ട് യാഥാര്‍ത്ഥ്യമാക്കണം

ടര്‍ഫ് ഗ്രൗണ്ട് യാഥാര്‍ത്ഥ്യമാക്കണം
കാഞ്ഞങ്ങാട്: ജില്ലക്ക് മന്ത്രി ഗണേഷ്‌കുമാര്‍ വാഗ്ദാനം ചെയ്ത ടര്‍ഫ് ഗ്രൗണ്ട് ഉടന്‍ അനുവദിക്കണമെന്ന് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.

ജില്ലയില്‍ നിന്നും മികച്ച ഫുട്‌ബോള്‍ കളിക്കാരനായി തെരഞ്ഞെടുത്ത വി.പി. ജാബിര്‍ (സീനിയര്‍), ടി.പി. അബ്ദുള്‍ ഹമീദ് (സബ് ജൂനിയര്‍), എം. പ്രജീഷ് (അണ്ടര്‍ 14), സന്തോഷ് ട്രോഫി ടീം അംഗം ബി.കെ. അനഘ് എന്നിവരെ അനുമോദിച്ചു. പാലാട്ട് ഇബ്രാഹിം അധ്യക്ഷതവഹിച്ചു.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. അച്യുതന്‍ മുഖ്യാതിഥിയായി. എം.ടി.പി. അബ്ദുള്‍ ഖാദര്‍, ടി.വി. ബാലകൃഷ്ണന്‍, സി. ദാവൂദ്, ടി. കുഞ്ഞിക്കണ്ണന്‍, പി. കുഞ്ഞികൃഷ്ണന്‍, ഇര്‍ഫാന്‍, എ. സലാം, കെ.വി. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. വി.പി.പി. അബ്ദുള്‍ റഹ്മാന്‍ സ്വാഗതവും കെ. കുമാരന്‍ നന്ദിയും പറഞ്ഞു.

Keywords: Kanhangad, Ganesh  Kumar, Minister, Football Association, Traf ground 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia